കോവിഡ് വാക്സിനെടുത്താൽ രണ്ട് വർഷത്തിനകം മരിക്കും; വ്യാജ പ്രചാരണം നടത്തുന്നവരേ.. നിങ്ങൾക്ക് എന്ത് നേട്ടമാണ് കിട്ടുന്നത്; അതിജീവനത്തിനായി പൊരുതുമ്പോൾ ദയവായി നാടിനെ ഭീതിയിലാഴ്ത്തരുത്; കർശന നടപടിയെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന വ്യാജപ്രചാരണം സാമൂഹ്യമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വൈറൽ. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായി തെറ്റാണ്. ഇക്കാര്യം വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമപരമായി സര്‍ക്കാര്‍ ശക്തമായി നേരിടും. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മനുഷ്യരുടെ അതിജീവനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ നീതീകരിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി […]

കോട്ടയം ജില്ല പോര്‍ട്ടലില്‍ കാണാനില്ല; വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാനാകാതെ ജനങ്ങള്‍; രണ്ടാമത്തെ ഡോസ് കൃത്യ സമയത്ത് ലഭിക്കുമോ എന്നും ആശങ്ക; കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, ചങ്ങനാശ്ശേരി താലൂക്കുകളിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍ കോട്ടയം: വാക്സിനേഷനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കി നല്‍കിയ കോവിന്‍ ആപ്പില്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍. എല്ലാ ജില്ലകളിലും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഒരു ദിവസവും സ്ലോട്ട് ലഭിക്കുന്നില്ല. കോട്ടയം ജില്ല പോര്‍ട്ടലില്‍ ലഭ്യമല്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷം മാത്രമാണ് ജില്ലയിലെ ഭൂരിഭാഗത്തിനും പോര്‍ട്ടല്‍ ലഭ്യമാകുന്നത്. ഇതിനെതിരെ ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള പേജുകള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വകാര്യ ആശുപത്രിയിലടക്കം വാക്സിന്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതും സ്പോട്ട് രജിസ്ട്രേഷന്‍ […]

ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയില്ല; വിശദീകരണം തേടി ഡിഎംഒ

സ്വന്തം ലേഖകന്‍ തൃശൂര്‍: രജിസ്റ്റര്‍ ചെയ്തിട്ടും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആയൂര്‍വേദ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയില്ല. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഡിഎംഒ അധികൃതകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വാക്സിനേഷനില്‍ നിന്ന് മനഃപ്പൂര്‍വ്വം വിട്ടു നിന്നതല്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മറുപടി. ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്താതിരുന്നത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആളുകളുടെ കണക്കനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ് എടുക്കുന്നവര്‍ക്കുള്ള വാക്സിന്‍ കരുതിയിരുന്നത്. ശനിയാഴ്ച ജില്ലാ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്കുള്ള കുത്തിവെയ്പ്പ് നിര്‍ദ്ദേശിച്ചിരുന്നത്. ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ […]

കോവിഡ് വാക്‌സിന്‍ വീട്ടില്‍ നിര്‍മ്മിക്കാമോ? സത്യാവസ്ഥ ഇതാണ്

സ്വന്തം ലേഖകന്‍ കൊച്ചി: കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. ഇന്ത്യയില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി ഫ്രണ്ട്‌ലൈന്‍ പ്രവര്‍ത്തകരും 50 വയസ്സിന് മുകളിലുള്ള 27 കോടി പൗരന്മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ജനുവരി 16 ന് ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളിയാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ശാസ്ത്രത്തോട് നന്ദി പറയേണ്ട ഈ സാഹചര്യത്തിലും ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് കോവിഡ് വാക്‌സിന്‍ വീട്ടില്‍ നിര്‍മ്മിക്കാമോ എന്നാണ്. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം തുടങ്ങിയതു മുതല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് ഈ കര്യമാണ്. […]

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക് മാത്രം ; നഷ്ടപരിഹാരം അവർ തന്നെ നൽകണമെന്നും കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി:കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കും. നഷ്ടപരിഹാരവും അവർ തന്നെ നൽകണമെന്ന് കേന്ദ്രസർക്കാർ. ഉത്തരവാദിത്വം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഒരു കുത്തിവയ്പ് കേന്ദ്രത്തിൽ ഒരു വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. കൊവാക്‌സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വാക്‌സിനാണ് ഉപയോഗിക്കേണ്ടതെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. അദ്യ തവണ ഏത് വാക്‌സിനാണോ സ്വീകരിച്ചത്, രണ്ടാം തവണയും അതേ വാക്‌സിൻ […]