കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക് മാത്രം ; നഷ്ടപരിഹാരം അവർ തന്നെ നൽകണമെന്നും കേന്ദ്ര സർക്കാർ

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക് മാത്രം ; നഷ്ടപരിഹാരം അവർ തന്നെ നൽകണമെന്നും കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി:കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കും. നഷ്ടപരിഹാരവും അവർ തന്നെ നൽകണമെന്ന് കേന്ദ്രസർക്കാർ.

ഉത്തരവാദിത്വം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഒരു കുത്തിവയ്പ് കേന്ദ്രത്തിൽ ഒരു വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. കൊവാക്‌സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വാക്‌സിനാണ് ഉപയോഗിക്കേണ്ടതെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്യ തവണ ഏത് വാക്‌സിനാണോ സ്വീകരിച്ചത്, രണ്ടാം തവണയും അതേ വാക്‌സിൻ തന്നെ കുത്തിവയ്ക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. രാജ്യത്ത് വാക്‌സിനേഷൻ മറ്റന്നാളാണ് ആരംഭിക്കുന്നത്. അതിനുമുൻപായി 3000 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുക. മരുന്ന് മറ്റന്നാളോടെ രാജ്യത്ത് എല്ലായിടത്തും എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒന്ന് ദശാംശം ഒന്ന് കോടി ഡോസ് വാക്‌സീനാണ് പുനെ സിറം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് കേന്ദ്രസർക്കാർ ആദ്യ ഘട്ടം വാങ്ങുന്നത്. കേരളത്തിലേതടക്കം രാജ്യത്തെ പതിമൂന്ന് കേന്ദ്രങ്ങളിലേക്ക് അൻപത്തിയാറര ലക്ഷം ഡോസ് വാക്‌സീനാണ് അടിയന്തരമായി എത്തുക.