കോട്ടയം ജില്ലാ ജയിലില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നു; പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥീരീകരിച്ചു; ‘അകത്ത്’ സുരക്ഷിതരായിരുന്നവരെയും കീഴ്‌പ്പെടുത്തി വൈറസ്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ജില്ലാ ജയിലിലെ പന്ത്രണ്ട് തടവുകാര്‍ക്കും മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് തടവ്കാരെയും പ്രത്യേകം സജ്ജീകരിച്ച സെല്ലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഉദ്യോഗസ്ഥരില്‍ മൂന്ന് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ മൂന്ന് പേരും സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ജയിലിനുള്ളില്‍ കോവിഡ് പടര്‍ന്ന് പിടിച്ചത് വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുകയാണ്. നിലവില്‍ 87 തടവുകാരാണ് കോട്ടയം ജില്ലാ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്നത്. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. സ്ത്രീ തടവുകാരില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. പനി, […]

കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്…! പൊതുയിടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം നിർദേശം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്ന് പൊലീസ് : ഉന്നതലയോഗം ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊലീസ്. പൊതു ഇടങ്ങളിലെ തിരക്കു കുറയ്ക്കാൻ കർശന നടപടികൾ ഉൾപ്പടെയുളള നിർദേശങ്ങൾ പൊലീസ് ചീഫ് സെക്രട്ടറിക്ക് മുൻപാകെ സമർപ്പിച്ചു. രോഗ വ്യാപനം കുറയ്ക്കുന്നതിന് രാത്രികാല കർഫ്യൂ ഏർപ്പെടുത്തണമെന്നതാണ് മുഖ്യ നിർദേശം. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാൻ വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കണമെന്ന നിർദേശവുമുണ്ട്. സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം വീണ്ടും ഏർപ്പെടുത്തണം. സ്വകാര്യ സ്ഥാപനങ്ങളെ ഇതിനായി പ്രേരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച […]

കൊറോണ തകര്‍ത്തത് പാവപ്പെട്ടവന്റെ ജീവിതം; നിയന്ത്രണങ്ങള്‍ വലയ്ക്കുന്നത് സാധാരണക്കാരനേ മാത്രം; രാത്രി 9 മണി കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നവനേ കൊറോണാ പിടിക്കും; കല്യാണ വീട്ടിലെ നൂറ്റി ഒന്നാമനേയും കൊറോണ വെറുതേ വിടില്ല

സ്വന്തം ലേഖകൻ കോട്ടയം : കോവിഡിനെ അതിനെ ആദ്യഘട്ടത്തില്‍ പിടിച്ചുകെട്ടിയ സംസ്ഥാനമായിരുന്നു കേരളം. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനത്തെ കുറയ്ക്കാനും ഏറെ സഹായിച്ചിരുന്നു എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സാമൂഹിക അകലം  അത്ര കര്‍ശനമല്ലാതായി മാറി. പ്രധാനമന്ത്രിയും ,മുഖ്യമന്ത്രിയുമടക്കം   കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രചരണത്തിനായി ഇറങ്ങുകയും ചെയ്തു. തെരഞ്ഞടുപ്പ് പ്രചരണത്തിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാകാതെ വന്നതോടെ രോഗവ്യാപനം വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി പതിനായിരത്തിലേറെയാണ് ദിനംപ്രതി  കോവിഡ് കേസുകള്‍. രോഗവ്യാപനം വര്‍ദ്ധിച്ചുതുടങ്ങിയതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സംസ്ഥാനത്ത്. വൈറസ് […]

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു..! കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിനെടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാം ; പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊതുപരിപാടികളിൽ 100 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിൻ 2 ഡോസ് എടുത്തവർക്കും മാത്രം മാളുകളിൽ പ്രവേശിക്കാൻ അനുമതി. പൊതു-സ്വകാര്യ ചടങ്ങുകൾ നടത്താൻ മുൻകൂർ അനുമതിയും നിർബന്ധം. ഒപ്പം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുത്ത എല്ലാവരിലും പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരിൽ പരിശോധന നടത്തും. എറണാകുളം ജില്ലയിലാണ് കൂടുതൽ പരിശോധനകൾ നടത്തുക. പരീക്ഷകൾക്കും […]

കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം ; രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല : സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ലോക്ഡൗൺ സംബന്ധിച്ച് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. കേരളം , മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ തലത്തിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ വൈറസ് വ്യാപനത്തെ ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില […]

പ്രതിദിന കോവിഡ് കേസുകളിലും മരണത്തിലും രാജ്യത്ത് കേരളം ഒന്നാമത് ; 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോൾ കേരളത്തിൽ മാത്രം 16 മരണങ്ങൾ : കേരളത്തെ ആശങ്കയോടെ ഉറ്റുനോക്കി രാജ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും പ്രതിദിന മരണ നിരക്കും കുറഞ്ഞ് വരികെയാണ്. എന്നാൽ ഈ കണക്കുകളുമായി നോക്കുമ്പോൾ കേരളത്തിൽ ആശങ്ക ഉയരുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോൾ സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഉയരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും ഒപ്പം പ്രതിദിന കേസുകൾക്കും കോവിഡ് മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമതായി നിൽക്കുന്നത്. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തിൽ മാത്രം 16 പേരാണ് കോവിഡ് മൂലം മരിച്ചത്. […]

സ്‌കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; സ്‌കൂളുകളിലും സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണം : പ്രധാന അധ്യാപകൻ ദിവസവും ഇ.ഡിയ്ക്ക് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്നതിന് പിന്നാലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. ഇതോടെ നിരീക്ഷണം കർശനമാക്കി വിദ്യാഭ്യാസവകുപ്പ്. വിദ്യാർഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകർ ദിവസവും ഡിഡിഇക്ക് റിപ്പോർട്ട് നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഡി.ഇ.ഒമാരും റീജണൽ ഡപ്യൂട്ടി ഡയറക്ടർമാരും സ്‌കൂളുകളിൽ പരിശോധന നടത്തണം. ഇതിന് പുറമെ സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണമെന്നും വിദ്യാർഥികൾക്കിടയിൽ ബോധവൽകരണം ഊർജിതമാക്കുമെന്നും നിർദ്ദേശമുണ്ട്. ഇതിന് പുറമെ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ […]