കൊറോണ തകര്‍ത്തത് പാവപ്പെട്ടവന്റെ ജീവിതം; നിയന്ത്രണങ്ങള്‍ വലയ്ക്കുന്നത് സാധാരണക്കാരനേ മാത്രം; രാത്രി 9 മണി കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നവനേ കൊറോണാ പിടിക്കും; കല്യാണ വീട്ടിലെ നൂറ്റി ഒന്നാമനേയും കൊറോണ വെറുതേ വിടില്ല

കൊറോണ തകര്‍ത്തത് പാവപ്പെട്ടവന്റെ ജീവിതം; നിയന്ത്രണങ്ങള്‍ വലയ്ക്കുന്നത് സാധാരണക്കാരനേ മാത്രം; രാത്രി 9 മണി കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നവനേ കൊറോണാ പിടിക്കും; കല്യാണ വീട്ടിലെ നൂറ്റി ഒന്നാമനേയും കൊറോണ വെറുതേ വിടില്ല

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡിനെ അതിനെ ആദ്യഘട്ടത്തില്‍ പിടിച്ചുകെട്ടിയ സംസ്ഥാനമായിരുന്നു കേരളം. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനത്തെ കുറയ്ക്കാനും ഏറെ സഹായിച്ചിരുന്നു

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സാമൂഹിക അകലം  അത്ര കര്‍ശനമല്ലാതായി മാറി. പ്രധാനമന്ത്രിയും ,മുഖ്യമന്ത്രിയുമടക്കം   കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ പ്രചരണത്തിനായി ഇറങ്ങുകയും ചെയ്തു. തെരഞ്ഞടുപ്പ് പ്രചരണത്തിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാകാതെ വന്നതോടെ രോഗവ്യാപനം വലിയതോതില്‍ വര്‍ദ്ധിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി പതിനായിരത്തിലേറെയാണ് ദിനംപ്രതി  കോവിഡ് കേസുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗവ്യാപനം വര്‍ദ്ധിച്ചുതുടങ്ങിയതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സംസ്ഥാനത്ത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികളിലടക്കം കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.

പൊതുപരിപാടികളില്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞേ കൊറോണ വരുകയുളളുവെന്നാണ് രണ്ട് മണിക്കൂറായി പൊതുപരിപാടികൾ ചുരുക്കിയ  നടപടിയെ പരിഹസിച്ച് പറയുന്നത്. കല്യാണത്തില്‍ പങ്കെടുക്കുന്ന നൂറ്റി ഒന്നാമത്തെ ആളിനെ മുതല്‍ കൊറോണ ആക്രമിക്കും.  പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന 201മനെ കൊറോണ വെറുതെവിടില്ല ഉറപ്പ് ഇങ്ങനെ പോകുന്നു പരിഹാസങ്ങള്‍.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെ തട്ടി നോക്കിയിട്ട് വെറുതെ വിടും. ഒപ്പം പൊതു ചടങ്ങില്‍ ഭക്ഷണം വിളമ്പുന്നത് കൊറോണയ്ക്ക് ഭയങ്കര ദേഷ്യമായത് കൊണ്ട് പാക്കറ്റ് ഭക്ഷണം തത്കാലം അനുവദിച്ചിരിക്കുവെന്നും പറയുന്നു.

ഹോട്ടലുകളില്‍ സീറ്റിങ്ങ്  കാപ്പാസിറ്റിയുടെ  50 ശതമാനം കഴിഞ്ഞ് കയറുന്നവനെ  കൊറോണ ആക്രമിക്കും . കടകളില്‍ താമസിക്കുന്ന കൊറോണ രാത്രി ഒന്‍പത് മണി വരെ നല്ല ഉറക്കമായിരിക്കും,  9 മണി ആകുമ്പോള്‍ പുറത്തിറങ്ങും, കണ്ണില്‍ കാണുന്നവരെയൊക്കെ ആക്രമിക്കുമെന്നും ,ഒരുത്തനേയും വെറുതേ വിടില്ല.

കൊറോണ വെള്ളമടിക്കില്ല അതുകൊണ്ട് തന്നെ ബാറില്‍ കയറില്ല. കൊറോണക്ക് സിനിമ കാണുന്നത് ഇഷ്ട്ടമല്ല. അതുകൊണ്ട് തീയറ്ററിലും പോവാറില്ല.ഒരു നിലപാടും ഇല്ലാത്ത രാഷ്ട്രീയക്കാരെ സാധാരണക്കാര്‍ക്ക് ഇഷ്ട്ടമല്ലാത്തത് പോലെ തന്നെ  കൊറോണക്കും ഇഷ്ട്ടമല്ല. അവരോട് വെറുപ്പാണ്. കൊറോണ ഇവരെ  തൊടില്ല.

പക്ഷേ പ്രവാസികളോട് കലിപ്പാണ്. എവിടെ കണ്ടാലും ആക്രമിക്കും.

 

Tags :