സ്‌കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; സ്‌കൂളുകളിലും സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണം : പ്രധാന അധ്യാപകൻ ദിവസവും ഇ.ഡിയ്ക്ക് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

സ്‌കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; സ്‌കൂളുകളിലും സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണം : പ്രധാന അധ്യാപകൻ ദിവസവും ഇ.ഡിയ്ക്ക് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്നതിന് പിന്നാലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. ഇതോടെ നിരീക്ഷണം കർശനമാക്കി വിദ്യാഭ്യാസവകുപ്പ്.

വിദ്യാർഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകർ ദിവസവും ഡിഡിഇക്ക് റിപ്പോർട്ട് നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.ഇ.ഒമാരും റീജണൽ ഡപ്യൂട്ടി ഡയറക്ടർമാരും സ്‌കൂളുകളിൽ പരിശോധന നടത്തണം. ഇതിന് പുറമെ സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണമെന്നും വിദ്യാർഥികൾക്കിടയിൽ ബോധവൽകരണം ഊർജിതമാക്കുമെന്നും നിർദ്ദേശമുണ്ട്.

ഇതിന് പുറമെ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സെക്രട്ടറിയേറ്റിലും നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ധനവകുപ്പിൽ അൻപതു ശതമാനം ജീവനക്കാർ മാത്രമേ ഇന്നു മുതൽ ഹാജരാവുകയുള്ളൂ. എന്നാൽ ജോയിന്റ് സെക്രട്ടറി വരെയുള്ളവർ ദിനവും ഹാജരാകണം.

കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ നടത്താനിരിക്കുന്ന സഹകരണ സംഘം തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. നേരത്തെ നടന്ന കാന്റിൻ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് കാരണമായതിന്റെ പശ്ചാത്തലത്തിലാണിത്.

Tags :