play-sharp-fill

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി കടന്നു ; ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിൽ ; രണ്ടാം സ്ഥാനത്ത് ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിയുമ്പോൾ പിടിച്ചുകെട്ടാനാവാതെ വൈറസ്. ആദ്യ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒരു വർഷം കഴിയുമ്പോൾ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തുകോടി കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സ്റ്റിയുടെ കണക്ക് പ്രകാരമാണ് ഈ റിപ്പോർട്ട്. ഇതുവരെ 21,49,818 കോവിഡ് മരണങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തതിരിക്കുന്നത് അമേരിക്കയിലാണ് ഇവിടെ മാത്രം 2,53,62,794 പേർക്ക് കോവിഡ് സ്ഥിരീകരിപ്പോൾ 4,23,010 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകളിൽ ലോകത്ത് ഇന്ത്യയാണ് […]

പൂനെയില്‍ നിന്ന് വിമാനമാര്‍ഗം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിനെത്തും; രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുക. യാത്ര വിമാനങ്ങളിലായിരിക്കും വാക്സിനുകള്‍ എത്തിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ വാക്സിന്‍ വിതരണത്തിനായി വ്യോമസേനയെ രംഗത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വാക്സിന്‍ വിതരണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജില്ലകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടക്കും. പൂനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ദില്ലി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്സിന്‍ എത്തിക്കും. തുടര്‍ന്ന് […]

അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി; ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു.

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ഇതിനോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചുകൂട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഇന്ന് രാവിലെ പത്തിനാണ് യോഗം ചേരുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. യു.കെ യില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച […]

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അറുപതിനായിരത്തിലധികം പേർക്ക് : രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 46091 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അറുപതിനായിരത്തിലധികം പേർക്ക്. 60,963 പേരെയാണ് കഴിഞ്ഞ ദിവസം മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അറുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. 23,29,639 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 6,43,948 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 16,39,600 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മരണം 46000 കടന്നു. ഇതുവരെ 46091 പേരാണ് […]