ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അറുപതിനായിരത്തിലധികം പേർക്ക് : രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 46091 പേർ

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അറുപതിനായിരത്തിലധികം പേർക്ക് : രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 46091 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അറുപതിനായിരത്തിലധികം പേർക്ക്. 60,963 പേരെയാണ് കഴിഞ്ഞ ദിവസം മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അറുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. 23,29,639 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 6,43,948 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 16,39,600 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണം 46000 കടന്നു. ഇതുവരെ 46091 പേരാണ് വൈറസ് ബാധയെ തുടർന്ന്് മരിച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു

രോഗബാധിതർ കൂടുതലുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും പതിനായിരം കടന്നു. 11,088 പേർക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം മഹരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം 5,35,601 ആയി.