കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസിയുവിൽ: സ്ഥിതി അതീവ ഗുരുതരം; കടന്ന് പോകുന്നത് നിർണ്ണായക ദിനങ്ങൾ

കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസിയുവിൽ: സ്ഥിതി അതീവ ഗുരുതരം; കടന്ന് പോകുന്നത് നിർണ്ണായക ദിനങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

വൈറസ് ബാധയുടെ രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.തന്റെ അഭാവത്തിൽ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വഹിക്കാൻ ബോറിസ് ജോൺസൺ നിർദേശിച്ചെന്നാണ് വിവരം. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

55കാരനായ ബോറിസ് ജോൺസനെ രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് തുടർ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തേ, പനി ഭേദമാകാത്തതിനെ തുടർന്ന് ബോറിസിന്റെ ഐസൊലഷൻ നീട്ടിയിരുന്നു.രോഗലക്ഷണങ്ങൾ ഗുരുതരമല്ലാത്തതിനാൽ വീഡിയോ കോൺഫറൻസിംഗ് മുഖേന അദ്ദേഹം യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

അതേസമയം ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് മഹാമാരിയിൽ ഇതുവരെ 74,702 പേർ മരിച്ചതായി റിപ്പോട്ട്. 13,46,966 പേരിലാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 367,385 ആയി. മരണനിരക്കിൽ വളരെ പിന്നിൽ നിന്നിരുന്ന യു.എസിൽ വെറും ആറാഴ്ചക്കൊണ്ടാണ് മരണം പതിനായിരം കടന്നിരിക്കുന്നത്. രോഗത്തെ തുടർന്ന് ഇതുവരെ 10,876 പേർക്കാണ് ജീവൻ നഷ്ടമായത്. 19,671 പേർ രോഗമുക്തി നേടി.

എന്നാൽ ഇതുവരെ ഉണ്ടായതിൽ നിന്നും വ്യത്യസ്തമായി ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനമാണ് യു.എസിൽ നടക്കുന്നത്. രോഗവ്യാപനത്തിന്റെ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്നും യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.