ആശങ്ക വർദ്ധിക്കുന്നു..! ഹിമാചൽപ്രദേശിൽ രോഗമുക്തി നേടിയ ആൾക്ക് വീണ്ടും കൊറോണ വൈറസ് ബാധ

ആശങ്ക വർദ്ധിക്കുന്നു..! ഹിമാചൽപ്രദേശിൽ രോഗമുക്തി നേടിയ ആൾക്ക് വീണ്ടും കൊറോണ വൈറസ് ബാധ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് പലയിടങ്ങളിലായി കൊറോണ വൈറസ് ബാധയിൽ നിന്നും പലരും മുക്തരായത് പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിരുന്നു. ആരോഗ്യപ്രവർത്തകരെയും അധികൃതരെയും ആശങ്കയിലാക്കി കൊണ്ട് രാജ്യത്ത് കൊറോണ വൈറസ് ബാധയിൽ നിന്നും രോഗമുക്തരായ ആൾക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു.

ഹിമാചൽ പ്രദേശിലാണ് കോവിഡ് രോഗമുക്തന്റെ ഫലം ശനിയാഴ്ച വീണ്ടും പോസിറ്റീവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന ജില്ലയിൽനിന്നുള്ള ആളുടെ പരിശോധനാ ഫലമാണ് വീണ്ടും പോസിറ്റീവായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ ജില്ലയിലെ ആകെയുള്ള 16 രോഗികളിൽ മൂന്നു രോഗികളാണ് രോഗമുക്തി നേടിയത്. ഇവരിൽ ഒരാൾക്കാണ് രോഗമുക്തരായതിന് ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഈ രോഗിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഇതോടെ ഹിമാചലിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ആയി. 23 പേരാണ് ഇപ്പോൾ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.