play-sharp-fill

കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 11,000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 627 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് ബാധ നിരവധി പേരിലേക്ക് വ്യാപിക്കുകയാണ്. ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണം 11,385 ആയി. ലൈനയ്ക്ക് പുറമെ രോഗം ലോകത്ത് ഏറെ നാശം വിതച്ച ഇറ്റലിയിൽ മാത്രം മരണം 4000 കവിഞ്ഞിട്ടുണ്ട്. ഇറ്റലിയിൽ മാത്രം രോഗത്തെ തുടർന്ന് 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്. അതേസമയം ഇറ്റലിയിൽ 5986 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയർന്നിരിക്കുകയാണ്. സ്‌പെയിനിൽ 1093 പേരും, ഇറാനിൽ 1433 പേരും […]

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാടും കർണ്ണാടകയും ; യാത്രാവിലക്ക് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ ഭീതിയുടെ പശ്ചത്താലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണ്ണാടകയും. കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ്. കൊറോണ ഭീതിയിൽ കൊല്ലം ജില്ലാ അതിർത്തിയായ പുളിയറ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു. കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ഇതിന് പുറമെ കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ക്ഷേത്രദർശനം, വിവാഹം, വിനോദയാത്രകൾ എന്നിവയ്ക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചു. […]

മാഹിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച 34 പേരെ കണ്ടെത്തി : വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് അടപ്പിച്ചു ; കർശന നടപടികളുമായി അധികൃതർ

സ്വന്തം ലേഖകൻ കണ്ണൂർ: മാഹിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച 34 യാത്രക്കാരെ കണ്ടെത്തി. ഇതോടൊപ്പം ഇവർ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു. ഇവിടുത്തെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ 68 കാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ആഴ്ചകൾക്ക് മുൻപാണ് ഇവർ മാഹിയിൽ എത്തിയത്.എന്നാൽ ഇവർ നിർദേശങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയെത്തുകയും ചെയ്തിരുന്നു. പിന്നീട് നിർബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങിയ ഇവർ, അയൽവീടുകളിലും മറ്റും […]

ശ്രദ്ധിക്കുക…..! പനി, ചുമ ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും ; മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗം ബാധിക്കുന്നതിനടയിൽ ചുമ, പനി, ജലദോഷം , തൊണ്ട വേദന തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധിഘട്ടത്തിൽ ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകൾക്ക് മരുന്നുകൾ നൽകി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടർന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് ആരോഗ്യ മന്ത്രി […]

കൊറോണ ബാധയെന്ന് സംശയം : ഖത്തറിൽ നിന്ന് വരുന്ന മകൻ വിമാനത്താവളത്തിൽ എത്തിയതറിഞ്ഞ് വീട് ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് മാതാപിതാക്കൾ ; ഒടുവിൽ യുവാവിന് തുണയായത് അയൽവാസികൾ ; ദൈവത്തിൻ്റെ സ്വന്തം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ മലപ്പുറം: ഖത്തറിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കൊറോണ വൈറസ് രോഗബാധയുണ്ടെന്ന് സംശയിച്ച് മാതാപിതാക്കൾ യുവാവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഞായറാഴ്ച കരിപ്പൂർ വിമാനത്താവളം വഴി ഖത്തറിൽ നിന്നെത്തിയ മലപ്പുറം അരിയല്ലൂർ സ്വദേശിയായ യുവാവിന് രോഗലക്ഷണമുണ്ടെന്ന് ഭയന്നാണ് സ്വന്തം മാതാവും, പിതാവുമാണ് മകൻ എയർപോർട്ടിൽ നിന്നും വീട്ടിലെത്തുന്നതിന്റെ മണിക്കൂർകൾക്ക് മുൻപ് തന്നെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. അതേസമയം കരിപ്പൂർ എയർപോർട്ടിൽ വിമാനമിറങ്ങിയ യുവാവ് ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാവുകയും രോഗലക്ഷണങ്ങളില്ലെന്ന് കാണുകയും ചെയ്തിരുന്നു. ഇക്കാര്യം മകൻ മാതാവിനെയും പിതാവിനേയും അവിടെവെച്ചു തന്നെ ഫോണിൽ വിളിച്ചു […]

തലസ്ഥാനത്ത് 25 ഡോക്ടർമാർ നിരീക്ഷണത്തിൽ ; ശ്രീചിത്രയിലെ ശസ്ത്രക്രിയകൾ നിർത്തി വച്ചേക്കും ; ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദ്ദേശം നൽകി അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടർ ജോലിചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. രോഗം ബാധിതനായ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 25 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ആശുപത്രിയിലാണ് ഈ ഡോക്ടർ ജോലി ചെയ്തിരുന്നത്.അതിനാൽ ഇവിടുത്തെ ശസ്ത്രക്രിയകൾ ഇവിടുത്തെ നിർത്തിവച്ചേക്കും. ഇതോടൊപ്പം ആശുപത്രിയിലെ അഞ്ചു വിഭാഗങ്ങളിലെ ഡോക്ടർമാരോട് അവധിയിൽ പോകാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. സ്‌പെയിനിൽ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.ഡോക്ടറുടെ […]

കൊച്ചിയിൽ മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കും കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാലായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 14 ആയി. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ 1495 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 259 പേർ ആശുപത്രിയിലാണെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. അതേസമയം […]

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദീനെ ഡോറീസിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു ; ബ്രിട്ടണിൽ രോഗ ബാധിതരുടെ എണ്ണം 61 ആയി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ബ്രിട്ടൻ ആരോഗ്യമന്ത്രി നദീനെ ഡോറീസിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ 61 പേർക്ക് കൂടി ബ്രിട്ടണിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 382 ആയും മരണസംഖ്യ ആറായുമാണ് ഉയർന്നിരിക്കുന്നത്. കൊറോണ തീർത്ത ഭയത്തിൽ നിന്നും മാറാത്ത അവസ്ഥയിലാണ് ബ്രിട്ടനുമിപ്പോൾ. അണ്ടർ സെക്രട്ടറി ഓഫ് ഹെൽത്തായ നദീനെ കഴിഞ്ഞയാഴ്ച പാർലിമെന്റിൽ വച്ച് നൂറ് കണക്കിന് പേരെ കണ്ടതിനാലും നമ്ബർ പത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടക്കമുള്ള പ്രമുഖർക്കൊപ്പം റിസപ്ഷനിൽ പങ്കെടുത്തതിനാലുമാണ് ബോറിസ് അടക്കമുള്ള പ്രമുഖരടക്കമുള്ള നിരവധി […]

കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഒരു രാജ്യം മുഴുവനും ഐസോലേഷനിൽ ; ഇറ്റലിയിൽ പൊതുപരിപാടികൾ നിരോധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ ഒരു രാജ്യം മുഴുവനും ഐസോലേഷനിൽ. കോറോണ ഭീതിയിൽ ഇറ്റലിയിലെ മുഴുവൻ ആളുകളോടും വീടുകളിൽ കഴിയാൻ സർക്കാർ നിർദ്ദേശിച്ചു. പൊതുപരിപാടികളും സർക്കാർ നിരോധിച്ചു. ഇതോടെ ആറു കോടി മനുഷ്യർ ഫലത്തിൽ കോറോണ ഭീതിയിൽ ഐസോലേഷൻ വാർഡിലാകും ഇറ്റലി പ്രധാനമന്ത്രി ജുസെപ്പെ കോൻതെയാണ് നിയന്ത്രണങ്ങൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ചതായി പ്രഖ്യാപിച്ചത്. ‘ ഇനി കൂടുതൽ സമയമില്ല. എല്ലാ നടപടികളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. നമ്മുടെ ഭാവി നമ്മുടെ തന്നെ കൈയിലാണ്’ പ്രധാനമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. […]

പത്തനംതിട്ടയിൽ പൊതുപരിപാടികൾ റദ്ദാക്കി : കോട്ടയം, കൊല്ലം ജില്ലകളിൽ കൊറോണ ബാധിതരെത്തി ; ഇവരെ നെടുമ്പാശ്ശേരിയിൽ നിന്നും സ്വീകരിക്കാൻ പോയത് കോട്ടയം ചെങ്ങളത്ത് നിന്നുള്ള കുടുംബം

സ്വന്തം ലേഖകൻ പത്തനംതിട്ട: ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതും   ഇറ്റലിയിൽ നിന്നുമെത്തിയതുമായ മൂന്നംഗ പ്രവാസി കുടുംബവും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമായും ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. വെനീസിൽ നിന്നു ദോഹയിലേക്കും അവിടെ നിന്നും കൊച്ചിയിലേക്കും വിമാനത്തിൽ സഞ്ചരിച്ച് മാർച്ച് ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം പിന്നീട് കോട്ടയം, കൊല്ലം ജില്ലകളിലും സഞ്ചരിച്ചതായാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിദേശത്ത് നിന്നും എത്തിയ ഇവരെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലെത്തിയത് കോട്ടയം ചെങ്ങളത്ത് നിന്നുമുള്ള കുടുംബമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് ലഭിച്ച ആദ്യ വിവരങ്ങളിൽ മുണ്ടക്കയത്തു നിന്നുള്ള […]