വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായപ്പോള്‍ ഭാര്യയ്ക്ക് ഉയരം കുറവെന്ന് പരാതി; മുത്തലാഖ് ചൊല്ലാന്‍ തീരുമാനിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഷഫീനയും രണ്ട് മക്കളും നടത്തിവരുന്ന കുത്തിയിരുപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്; നിരോധിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത മുത്തലാഖ് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍..!

സ്വന്തം ലേഖകന്‍ നാദാപുരം: മുത്തലാഖ് ചൊല്ലാനുള്ള ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും തീരുമാനത്തിനെതിരെ കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശിനി ഷഫീനയാണ് ഭര്‍ത്താവ് കിഴക്കെപറമ്പത്ത് ഷാഫിയുടെ വീട്ടില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇവരുടെ മക്കളായ സിയഫാത്തി, മുഹമ്മദ് ഷീനാസ് എന്നിവരും മാതാവിനൊപ്പം കുത്തിയിരിപ്പ് സമരത്തിലുണ്ട്. 2010 ഏപ്രില്‍ മാസത്തിലാണ് ഷഫീനയും ഷാഫിയും വിവാഹിതരായത്. വര്‍ഷങ്ങളായി ഒമാനില്‍ ജോലി ചെയ്യുന്ന ഷാഫി ഭാര്യയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോയിരുന്നു. പിന്നീട് കുടുംബത്തെ നാട്ടിലേക്ക് തിരികെ അയക്കുകയും ഭാര്യയോടും മക്കളോടും ഭാര്യയുടെ വാണിമേലിലുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതിന്‌ശേഷം ഇരുവരും […]

വഴക്കിനെ തുടർന്ന് മൂന്ന് വയസുകാരിയുടെ ദേഹത്ത് തിളച്ച മീൻ കറി ഒഴിച്ച പിതൃസഹോദരിയേയും മുത്തച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു : 35 ശതമാനം പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയം ; അതിക്രൂരമായ സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: കുടുംബവഴക്കിനെ തുടർന്ന് മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച മീൻ കറി ഒഴിച്ച് പിതൃസഹോദരിയും മുത്തച്ഛനും. രഹസ്യഭാഗങ്ങളിൽ വരെ പൊള്ളലേറ്റ കുഞ്ഞിന്റെ അവസ്ഥ ദയനീയം. സംഭവത്തിൽ പ്രതികളായ മുത്തച്ഛനെയും പിതൃസഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കണ്ണനല്ലൂരിൽ കഴിഞ്ഞദിവസമാണ് സംഭവം. മുത്തച്ഛനും പിതൃസഹോദരിയും ചേർന്ന് തിളച്ച മീൻകറി കുഞ്ഞിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. 35 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മുത്തച്ഛനും പിതൃസഹോദരിക്കുമെതിരെ കൊലപാതക ശ്രമത്തിന് കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മുത്തച്ഛനെയും പിതൃസഹോദരിയേയും പേടിച്ചാണ് താൻ […]

സ്‌കൂളിൽ വച്ച് വിദ്യാർത്ഥിയുടെ കണ്ണിൽ പേനായ്ക്ക് കുത്തേറ്റു : ആശുപത്രിയിലാക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മണൽവയലിൽ ക്ലാസ്സ് മുറിയിൽ വച്ച് കണ്ണിൽ പേനായ്ക്ക് കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നതും കാത്ത് സ്‌കൂൾ അധികൃതർ. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. സ്‌കൂളിൽ വച്ച് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരിക്ക് പറ്റിയാൽ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വരുന്നത് വരെ കാത്തുനിൽക്കേണ്ടെന്നാണ് നിലപാട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ പി.സുരേഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. എ.കെ.ടി.എം എൽ.പി സ്‌കൂൾ എൽ.കെ.ജി വിദ്യാർത്ഥിയായ തൻവീറിനാണ് സഹപാഠിയുടെ പേനകൊണ്ടുള്ള കുത്തേറ്റ് കണ്ണിന് പരിക്ക് പറ്റിയത്. ഉച്ചയ്ക്ക് […]