play-sharp-fill

സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിച്ചാൽ; 10 മുതല്‍ 50 ലക്ഷം രൂപ വരെ പിഴ

സ്വന്തം ലേഖകൻ ന്യൂഡൽഹി; സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ കാണിക്കുന്നത് തടയാൻ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ലംഘനം നടത്തിയാൽ 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഇത് പിന്തുടരേണ്ടതുണ്ട്. ഉൽപ്പന്നങ്ങളും സേവനങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ തങ്ങളുടെ താൽപ്പര്യങ്ങൾ വെളിപ്പെടുത്തുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. അവർ പരസ്യം ചെയ്യുന്ന ഉൽപ്പന്നവുമായോ സേവനവുമായോ എന്താണ് ബന്ധം എന്ന് അവർ പറയണം. സംരക്ഷണ അതോറിറ്റിക്ക് നിർമ്മാതാക്കൾക്കും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കാണിച്ചതിന് കേന്ദ്ര ഉപഭോ പരസ്യദാതാക്കൾക്കും അംഗീകാരം നൽകുന്നവർക്കും […]

വാട്‌സ്ആപ്പിന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സന്ദേശ് ആപ്പ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : വാട്ട്സ്ആപ്പിന് പകരമാകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘സന്ദേശ് ‘ ആപ്പ്. സന്ദേശിന്റെ ഉപയോഗം നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനാണ് വാട്ട്സ്ആപ്പിന് ബദലായി സന്ദേശ് ആപ്പ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദേശ് ആപ്പ് ഉപയോഗിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ സന്ദേശ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയയ്ക്കുന്നതിനായി ജിംസ് (–) അഥവാ ——- എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് […]

ഡ്രൈവിങ്ങിനിടെ വഴി അറിയാൻ നാവിഗേഷന് മാത്രമേ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാവൂ ; ഒരു ഓൺലൈൻ ഇടപാടും നടത്താത്ത കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാടും സാധിക്കില്ല : കേന്ദ്രസർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങളും ഇന്നു പ്രാബല്യത്തിൽ വരും. ഇന്ത്യയിലെല്ലായിടത്തും ഒരേ തരം വാഹന രജിസ്‌ട്രേഷൻ കാർഡുകളും (ആർസി) ഡ്രൈവിങ് ലൈസൻസും പുതിയ നിയന്ത്രണത്തിന്റെ ഭാഗമാണ്. ഇതിന് പുറമെ എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസൻസും സർക്കാരിന്റെ ഡിജിലോക്കറിലോ എംപരിവാഹൻ പോർട്ടലിലോ സംസ്ഥാന വാഹന പോർട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനാ സമയത്ത് ഇവ കാണിച്ചാൽ മതിയാകും. പിഴ ഓൺലൈനായി അടയ്ക്കണം. പിഴയടക്കുന്നതിന്റെ വിവരങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റാ ബേസിൽ 10 വർഷം വരെയായിരിക്കും സൂക്ഷിക്കുക. വാഹന നമ്പറുമായി ലിങ്ക് ചെയ്ത […]

ആറാം മാസം വരെ അബോർഷൻ നടത്താം ; ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആറാം മാസം വരെ ഇനി അബോർഷൻ നടത്താം. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നൽകി. ബില്ല് ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. നേരത്തേ ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് അഞ്ച് മാസം. ഇതാണ് 24 ആഴ്ചയാക്കി ഉയർത്തിയിരിക്കുന്നത്. മാതൃ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ പുരോഗമനപരമായ ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. അഞ്ച് മാസം വരെ ഗർഭച്ഛിദ്രം നടത്താൻ അനുമതി […]

മലയാളികൾ എന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്തിളകും ; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടും : എ.കെ ബാലൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികൾ എന്നു കേട്ടാൽ കേന്ദ്രസർക്കാരിന് ഭ്രാന്തിളകുന്ന സ്ഥിതിയാണെന്ന് മന്ത്രി എകെ ബാലൻ. റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം.തുടർച്ചയായി രണ്ടാം തവണയാണ് കേരളത്തെ റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കുന്നത്. പത്മ അവാർഡിന് കേരളം നൽകുന്ന നാമനിർദേശങ്ങളും കേന്ദ്രം തള്ളുകയാണെന്നും എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താൽ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിന് പിന്നാലെയാണ് കേരളത്തിന്റേയും റിപ്പബ്ലിക് ദിന പരേഡിനായി സമർപ്പിച്ച നിശ്ചല ദൃശ്യത്തിന് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചത്. പരിശോധനയുടെ […]