play-sharp-fill
ആറാം മാസം വരെ അബോർഷൻ നടത്താം ; ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ആറാം മാസം വരെ അബോർഷൻ നടത്താം ; ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആറാം മാസം വരെ ഇനി അബോർഷൻ നടത്താം. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നൽകി. ബില്ല് ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

നേരത്തേ ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് അഞ്ച് മാസം. ഇതാണ് 24 ആഴ്ചയാക്കി ഉയർത്തിയിരിക്കുന്നത്. മാതൃ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ പുരോഗമനപരമായ ഈ തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് മാസം വരെ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്ന നിയമമാണ് രാജ്യത്ത് നിലവില്ലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളർച്ചയിൽ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാൽ, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകാറില്ല. ഈ നിയമത്തിനാണ് കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്.

സ്വന്തം ഗർഭത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. അതിനാലാണ് ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയർത്തുന്നതെന്ന് പ്രകാശ് ജാവദേക്കർ ക്യാബിനറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. സ്വന്തം തീരുമാനപ്രകാരം ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാൻ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തിൽ സ്വതന്ത്രമായും സുരക്ഷിതമായും ഗർഭം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ് ഈ ബില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടികൾക്കോ, പ്രായപൂർത്തിയാവാത്തവർക്കോ, ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കോ ഗർഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗർഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.