play-sharp-fill

പൊന്നും വെള്ളിയും ഇനി പൊള്ളും…! സിഗരറ്റിനും വില കൂടും ; മൊബൈല്‍ ഫോണുകളുടെ വില കുറയും; കേന്ദ്ര ബജറ്റിലെ വിവരങ്ങൾ

സ്വന്തം ലേഖകൻ ദില്ലി: 2023-24 സാമ്പത്തിക വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കും. അതേസമയം മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 […]

5ജി സേവനങ്ങൾക്ക് എൻജിനീയറിങ് സ്ഥാപനങ്ങളിൽ 100 ലാബുകൾ; നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ; ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി ; പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും ; നിർണായ പ്രഖ്യാനപങ്ങളുമായി കേന്ദ്ര ബജറ്റ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ അനുവദിക്കും. പുതിയ സാങ്കേതിക വിദ്യയിൽ ഊന്നിയ തൊഴിൽ അവസരങ്ങൾ, സാധ്യതകൾ, ബിസിനസ്സ് മോഡലുകൾ എന്നിവ സാക്ഷാത്കരിക്കുന്നതിനും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. […]

കോട്ടയം ജില്ലാ പഞ്ചായത്തിന് 4.26 കോടിയുടെ മിച്ച ബജറ്റ് ; ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റിവച്ചത് 2.57 കോടി രൂപ

സ്വന്തം ലേഖകൻ കോട്ടയം:കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കും മലിനീകരണ നിയന്ത്രണത്തിനും മുൻതൂക്കം നൽകി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 91.78 കോടി രൂപയുടെ വരവും 87.52 കോടി രൂപ ചെലവും 4.26 കോടിയുടെ മിച്ച ബജറ്റാണ് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ അവതരിപ്പിച്ചു. ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി 2.57 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരിക്കുന്നു. വീടുകളിൽ ഉറവിട മാലിന്യ സംവിധാനങ്ങൾ, ഹരിത കർമ്മ സേന മുഖേനയുള്ള അജൈവ മാലിന്യ സംഭരണവും […]

ബജറ്റ് അവതരണം ആരംഭിച്ചു :കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നാലാമത്തെയും തോമസ് ഐസ്‌ക്കിന്റെ പതിനൊന്നാമത്തെതുമായ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്നും ഒന്നും ലഭിക്കാതിരുന്ന സാഹചാര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വരമാന വർധനവിന് കടുത്ത് നടപടികൾ ഉണ്ടാകുമെന്ന് സൂചന. മദ്യത്തിേന്റതടക്കം നികുതി നിരക്കിൽ മാറ്റംവരുത്താനും നടപടികൾ ഉണ്ടായേക്കും. ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും വർധിപ്പിച്ചേക്കാെ. എന്നാൽ ചരക്ക് സേവന നികുതിയിൽ മാറ്റംവരുത്താൻ സംസ്ഥാനത്തിനാവില്ല. മാത്രമല്ല പ്രളയ സെസ് പിരിവ് തുടരുകയുമാണ്.