കോട്ടയം ജില്ലാ പഞ്ചായത്തിന് 4.26 കോടിയുടെ മിച്ച ബജറ്റ് ; ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റിവച്ചത് 2.57 കോടി രൂപ

കോട്ടയം ജില്ലാ പഞ്ചായത്തിന് 4.26 കോടിയുടെ മിച്ച ബജറ്റ് ; ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് മാറ്റിവച്ചത് 2.57 കോടി രൂപ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കും മലിനീകരണ നിയന്ത്രണത്തിനും മുൻതൂക്കം നൽകി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 91.78 കോടി രൂപയുടെ വരവും 87.52 കോടി രൂപ ചെലവും 4.26 കോടിയുടെ മിച്ച ബജറ്റാണ് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ അവതരിപ്പിച്ചു.

ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി 2.57 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരിക്കുന്നു. വീടുകളിൽ ഉറവിട മാലിന്യ സംവിധാനങ്ങൾ, ഹരിത കർമ്മ സേന മുഖേനയുള്ള അജൈവ മാലിന്യ സംഭരണവും സംസ്‌കരണവും, ഓരോ പഞ്ചായത്തിലും വാർഡ് തലത്തിൽ മിനി എം.സി.എഫുകളും പഞ്ചായത്ത്തലത്തിൽ എം.സി.എഫുകളും, ജില്ലയ്ക്ക് ഒരു ശുചിത്വ സമുച്ചയം, അറവു മാലിന്യങ്ങൾക്ക് പ്രത്യേക സംസ്‌കരണ സംവിധാനം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ രംഗത്തെ പുരോഗതി ലക്ഷ്യമിടുന്ന ഏബിൾ കോട്ടയം പദ്ധതിയുടെ രണ്ടാം ഘട്ടമായ ഏബിൾ2 വിജയോത്സവം വിപുലമായി നടപ്പാക്കും. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങൾക്ക് പ്രത്യേക കോച്ചിംഗ്, കരിയർ ഗൈഡൻസ്, കൗൺസലിംഗ്, അഭിരുചി പരീക്ഷ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യോത്പാദന വർധനവിനായി കർഷകർക്ക് വിത്തും നടീൽ വസ്തുക്കളും വിതരണം ചെയ്യുന്നതിനും മുട്ടക്കോഴി വളർത്തൽ, ഉൾനാടൻ മത്സ്യകൃഷി, ക്ഷീര കർഷകർക്ക് മിൽക്ക് ഇൻസെറ്റീവ്, നെൽകൃഷിയുടെ അഭിവൃദ്ധിയ്ക്കായി തോടുകളുടെ ആഴം കൂട്ടലും ബണ്ടുകളുടെ ബലപ്പെടുത്തലും തുടങ്ങിയവ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും.

ക്യാൻസർ ബോധവത്ക്കരണത്തിനും രോഗനിർണയത്തിനുമായി ക്യാൻ കോട്ടയം ഫിറ്റ് കോട്ടയം പദ്ധതി ആരംഭിക്കും. ജില്ലയിലെ മുഴുവൻ ആളുകൾക്കും ക്യാൻസർ രോഗനിർണയത്തിന് സൗകര്യമൊരുക്കും. സ്തനാർബുദ നിർണ്ണയത്തിനായി മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കും.

ഭിന്നശേഷിക്കാർക്കും ശാരീരികമാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുമുള്ള പ്രത്യേക പദ്ധതികളായി സ്‌കോളർഷിപ്പ്, ഭിന്നശേഷി സൗഹൃദ ലി്ര്രഫുകൾ, പാലീയേറ്റീവ് പരിചരണ പദ്ധതി എന്നിവ ബജറ്റിലുണ്ട്. പട്ടികജാതി, പട്ടിക വർഗ്ഗ വികസന പദ്ധതികളും ജില്ലയിലെ മുഴുവൻ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യ വികസനവും അടുത്ത സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നു.ഇതിന് പുറമെ ലൈഫ് ഭവന പദ്ധതി, ഷീപാഡ് പദ്ധതി, അങ്കണവാടി പോഷകാഹാരം, അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണം, തെരുവ് നായ വന്ധ്യംകരണം, ഖാദിമേഖലയ്ക്ക് പ്രോത്സാഹനം എന്നിവയ്ക്കായും തുക വകയിരുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍ അവതരിപ്പിക്കുന്നു

ലൈഫ് ഭവന പദ്ധതി (10.34 കോടി), ജില്ലയിലെ സർക്കാർ സ്‌കൂളുകളുടെ അറ്റകുറ്റപണി (4.60 കോടി), ജില്ലാ പഞ്ചായത്തിന്റെ മറ്റു ഘടക സ്ഥാപനങ്ങളുടെ അറ്റകുറ്റപണി( നാലു കോടി), ക്ലീൻ കോട്ടയംഗ്രീൻ കോട്ടയം(2.57 കോടി), ജനറൽ ആശുപത്രി മാമോഗ്രാം യൂണിറ്റ് (2.30 കോടി), ക്യാൻ കോട്ടയം ഫിറ്റ് കോട്ടയം(1.20 കോടി), എസ്.എസ്.കെ വിഹിതം(ഒരു കോടി), ഭിന്നശേഷി സ്‌കോളർഷിപ്പ് (ഒരു കോടി), ഏബിൾ 2 വിജയോത്സവം ( ഒരു കോടി), എസ്.സി വിദ്യാർഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് (ഒരു കോടി), എസ്.സി ഭവന പുനരുദ്ധാരണം ഒരു കോടി എന്നിങ്ങനെയാണ് പ്രധാന മേഖലകൾക്കായി ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്.

പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, ലിസമ്മ ബേബി, അംഗങ്ങളായ ജോഷി ഫിലിപ്പ്, സണ്ണി പാമ്പാടി, അഡ്വ.കെ.കെ രഞ്ജിത്ത്, പി.സുഗതൻ, കെ. രാജേഷ്, മഹേഷ് ചന്ദ്രൻ, മേരി സെബാസ്റ്റ്യൻ, ജെസിമോൾ മനോജ്, ലിസി സെബാസ്റ്റ്യൻ, ജയേഷ് മോഹൻ, ബെറ്റി റോയ് മണിയങ്ങാട്ട്, അനിത രാജു, അജിത് മുതിരമല തുടങ്ങിയവർ പങ്കെടുത്തു.