സ്വകാര്യ കമ്പനികളെ മലര്‍ത്തിയടിക്കാന്‍ ബിഎസ്‌എന്‍എല്‍, മാസം വെറും 99 രൂപ മുടക്കിയാല്‍ വര്‍ഷം മുഴുവന്‍ അ‌ടിപൊളി

സ്വന്തം ലേഖകൻ ഉപയോക്താക്കൾക്കായി അ‌വിശ്വസനീയമായ നിരക്കില്‍ വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ അ‌വതരിപ്പിച്ച്‌ ബിഎസ്‌എന്‍എല്‍ രംഗത്ത്. പുതിയതായി 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അ‌വതരിപ്പിച്ചുകൊണ്ടാണ് ബിഎസ്‌എന്‍എല്‍ സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ധനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 1198 രൂപയുടെ പുതിയ ബിഎസ്‌എന്‍എല്‍ പ്ലാന്‍ 365 ദിവസ വാലിഡിറ്റിയുമായാണ് എത്തുന്നത്. അ‌തിനാല്‍ത്തന്നെ നിരവധി പേര്‍ക്ക് ഈ പ്ലാന്‍ ഗുണം ചെയ്യും. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യും. 365 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിമാസം 300 മിനിറ്റ് വരെ സൗജന്യ കോളിങ്, 3 ജിബി ഡാറ്റ, 30 എസ്‌എംഎസ് […]

ഫോൺ വിളിക്കുമ്പോൾ ഏർപ്പെടുത്തിയ കൊവിഡ് ജാഗ്രതാ നിർദ്ദേശം നിർത്തലാക്കി ബി.എസ്.എൻ.എൽ ; നടപടി മഴക്കെടുതി ഉൾപ്പടെയുള്ള ദുരന്തസാഹചര്യം കണക്കിലെടുത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറേണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫോൺവിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡ് ജാഗ്രതാ സന്ദേശം ബിഎസ്എൻഎൽ നിർത്തലാക്കി. കേരളത്തിൽ മഴക്കെടുതി ഉൾപ്പെടെയുള്ള ദുരന്തസാഹചര്യം പരിഗണിച്ചാണ് ബി.എസ്.എൻ.എൽ ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചിൽ പോലുള്ള ദുരന്തസാഹചര്യങ്ങൾ ഉണ്ടായപ്പോൾ അത്യാവശ്യ കാര്യങ്ങൾക്കായി വിളിക്കുമ്പോൾ പോലും കൊവിഡ് ജാഗ്രതാ സന്ദേശം ഏറെ പ്രയാസമുണ്ടാക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പരാതി ഉയർന്നിരുന്നു. അത്യാവശ്യമായി ആംബുലൻസിനു വേണ്ടി വിളിക്കുമ്പോൾ പോലും മിനിറ്റുകൾ ദൈർഘ്യമുള്ള കൊവിഡ് സന്ദേശം വിലപ്പെട്ട സമയം നഷ്ടമാക്കുന്നുവെന്ന പരാതിയുമായി നിരവധി താരങ്ങടക്കം രംഗത്ത് എത്തിയിരുന്നു. കേന്ദ്രത്തിൽ […]

സ്വയം വിരമിക്കൽ വെള്ളിയാഴ്ച ; ബി.എസ്.എൻ.എല്ലിന്റെ പടിയിറങ്ങുന്നത് 78,559 ജീവനക്കാർ

സ്വന്തം ലേഖകൻ തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എലിൽ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കൽ വെള്ളിയാഴ്ച. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കൽ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എൻ.എലിൽ നടക്കുന്ന വിരമക്കിലിൽ 78,559 ജീവനക്കാരാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ കമ്പനിയിൽനിന്ന് പടിയിറങ്ങുന്നത്. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. അതിനാൽ ജീവനക്കാർ സ്വയം വിരമിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാമെന്ന് കരുതുന്നു. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ബാക്കിയുള്ളത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. എല്ലാ […]

19,000 ബിഎസ്എൻഎൽ ടവറുകൾ പ്രവർത്തനം നിലച്ചു ; വൈദ്യുതി വകുപ്പിന് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

സ്വന്തം ലേഖിക തൃശൂർ: വൈദ്യുതി ബിൽ തുക വൻതോതിൽ കുടിശ്ശികയായതിനെത്തുടർന്ന് കണക്ഷൻ വ്യാപകമായി വിച്ഛേദിച്ചതിനാൽ രാജ്യത്ത് 19,000ത്തോളം ബി.എസ്.എൻ.എൽ ടവറുകളുടെ പ്രവർത്തനം നിലച്ചു. ടവർ നിൽക്കുന്ന സ്ഥലത്തിന് വാടക നൽകാത്തതിന്റെ പേരിൽ ഉടമകൾ പ്രവേശനം തടഞ്ഞതും പ്രശ്‌നമായിട്ടുണ്ട്. കുടിശ്ശിക അടച്ച് ഇവ പ്രവർത്തനക്ഷമമാക്കാൻ ശ്രമം നടക്കുന്നില്ല. ആകെ 70,000 ടവറാണുള്ളത്. ഇനിയും പല ടവറുകളും സമാനഭീഷണി നേരിടുന്നുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ ഇടപെട്ട് കുടിശ്ശികയുണ്ടായിട്ടും വൈദ്യുതി ലഭ്യമാക്കുന്നത്. ബിൽ കുടിശ്ശികയുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോർഡുകൾ ബി.എസ്.എൻ.എൽ ടവറുകൾക്കും എക്‌സ്‌ചേഞ്ചുകൾക്കുമുള്ള കണക്ഷൻ […]