തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ സമൻസ് ; ബിഷപ്പ് ഹാജരായില്ലെങ്കില്‍ ആദായ നികുതി വകുപ്പ് കടുത്ത നടപടികളിലേക്ക്
സ്വന്തം ലേഖകൻ കൊച്ചി: ആദായ നികുതി വകുപ്പിന്റെ പരിശോനയ്ക്ക് പിന്നാലെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്.കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റേതാണ് ഉത്തരവ്.സഭയിലെ മുതിര്‍ന്ന പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, സഭയുമായി അടുത്ത് നില്‍ക്കുന്ന വിശ്വാസികള്‍ എന്നിവരോടാണ് കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. നോട്ടീസ് ആരോപണവിധേയരില്‍ എത്തുന്ന മുറയ്ക്കായിരിക്കും നടപടിക്രമങ്ങള്‍ ആരംഭിക്കുക. അതേസമയം അമേരിക്കയിലുള്ള ബിഷപ്പ് ചോദ്യം ചെയ്യലിന് എത്താന്‍ ഇടയില്ല. ബിഷപ്പ് നേരിട്ട് ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് […]