തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിലീവേഴ്‌സ് ചര്‍ച്ച്‌  ബിഷപ്പ് കെപി യോഹന്നാന്  ആദായ നികുതി വകുപ്പിന്റെ സമൻസ് ; ബിഷപ്പ് ഹാജരായില്ലെങ്കില്‍  ആദായ നികുതി വകുപ്പ് കടുത്ത നടപടികളിലേക്ക്

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിലീവേഴ്‌സ് ചര്‍ച്ച്‌  ബിഷപ്പ് കെപി യോഹന്നാന്  ആദായ നികുതി വകുപ്പിന്റെ സമൻസ് ; ബിഷപ്പ് ഹാജരായില്ലെങ്കില്‍  ആദായ നികുതി വകുപ്പ് കടുത്ത നടപടികളിലേക്ക്

സ്വന്തം ലേഖകൻ

കൊച്ചി:  ആദായ നികുതി വകുപ്പിന്റെ പരിശോനയ്ക്ക് പിന്നാലെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിലീവേഴ്‌സ് ചര്‍ച്ച്‌  ബിഷപ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്.കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റേതാണ് ഉത്തരവ്.സഭയിലെ മുതിര്‍ന്ന പുരോഹിതര്‍, ഉദ്യോഗസ്ഥര്‍, സഭയുമായി അടുത്ത് നില്‍ക്കുന്ന വിശ്വാസികള്‍ എന്നിവരോടാണ് കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. നോട്ടീസ് ആരോപണവിധേയരില്‍ എത്തുന്ന മുറയ്ക്കായിരിക്കും നടപടിക്രമങ്ങള്‍ ആരംഭിക്കുക.

അതേസമയം അമേരിക്കയിലുള്ള ബിഷപ്പ് ചോദ്യം ചെയ്യലിന് എത്താന്‍ ഇടയില്ല. ബിഷപ്പ് നേരിട്ട് ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടക്കാനാണ് സാധ്യത. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താനിടയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങളായി ബിലീവേഴ്സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 6000 കോടിയുടെ തട്ടിപ്പാണ്  കണ്ടെത്തിയത്. 17 കോടിയുടെ കള്ളപ്പണവും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ്  സമന്‍സ് നല്‍കിയിരിക്കുന്നത്.

.

ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണത്തിന് പുറമെ നിരോധിച്ച നോട്ടുകളും ഇവിടെ നിന്ന് പിടികൂടിയിരുന്നു. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളായിരുന്നു ഇവിടെ നിന്നും പിടികൂടിയത്.

ആദായ നികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ ശതകോടികളുടെ അനധികൃത ഇടപാടുകള്‍ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.  ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ എഫ്‌സിഐര്‍ഐ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ട്. എഫ്‌സിആര്‍ഐയുടെ മറവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

ദിവസങ്ങൾ നീണ്ട പരിശോനയ്ക്കൊടുവിൽ വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ബിലിവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ആഗോളതലത്തില്‍ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 30 ഓളം പേപ്പര്‍ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്.

യോഹന്നാനെ ചോദ്യം ചെയ്ത ശേഷം ആദായ നികുതി വകുപ്പ് വിശദ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും. അതില്‍ സിബിഐ-ഇഡി അന്വേഷണത്തിനും ശുപാര്‍ശയുണ്ടാകും. വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും അതുകൊണ്ട് തന്നെ സജീവമാണ്.