കെ.പി യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന് അമിത് ഷാ : ബിഷപ്പിനെതിരെ വരുന്നത് സി.ബി.ഐ – ഇ.ഡി സംയുക്ത അന്വേഷണം ; ഡിസംബറിൽ ഇന്ത്യയിലെത്തി ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ബിഷപ്പിന്റെ സന്ദേശം

കെ.പി യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന് അമിത് ഷാ : ബിഷപ്പിനെതിരെ വരുന്നത് സി.ബി.ഐ – ഇ.ഡി സംയുക്ത അന്വേഷണം ; ഡിസംബറിൽ ഇന്ത്യയിലെത്തി ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ബിഷപ്പിന്റെ സന്ദേശം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെ.പി യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിൽ അമിത് ഷാ . കോടികളുടെ തിരിമറി നടത്തിയെന്ന് കേസിൽ ബിഷപ്പിനെതിരെ വരുന്നത് സിബിഐഇഡി സംയുക്ത അന്വേഷണമായിരിക്കും.

 

ബിലീവേഴ്‌സ് ചർച്ചിന്റെ 30 ഓളം ട്രസ്റ്റുകളിൽ ഭൂരിഭാഗവും കടലാസ് സ്ഥാപനങ്ങളാണെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഉള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണവും ആവശ്യമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇപ്പോൾ കെ.പി.യോഹന്നാൻ ഇപ്പോൾ അമേരിക്കയിലാണ്. നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ ഇഡിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇക്കാര്യത്തിൽ അന്വേഷണ ഏജൻസിയോട് സഹകരിക്കുന്ന സമീപനമാണ് കെ.പി.യോഹന്നാൻ സ്വീകരിച്ചിരിക്കുന്നത്. ഡിസംബറിൽ താൻ ഇന്ത്യയിൽ മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമാണ് അദ്ദേഹത്തിന്റെ സന്ദേശം.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായ നടത്തിയ ആദായനികുതി റെയ്ഡുകളിൽ കോടികളുടെ കറൻസി പിടിക്കുകയും, 500 കോടിയിലേറെ ഹവാല ഇടപാടുകൾ നടന്നതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.