പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജം ; ആദായനികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്ന പാകപ്പിഴകൾ പരിഹരിക്കുമെന്നും ബിലീവേഴ്‌സ് സഭാ വക്താവ് സിജോ പന്തപ്പള്ളിയിൽ

പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജം ; ആദായനികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്ന പാകപ്പിഴകൾ പരിഹരിക്കുമെന്നും ബിലീവേഴ്‌സ് സഭാ വക്താവ് സിജോ പന്തപ്പള്ളിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ദിവസങ്ങളായി കേരളം ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് ബിലീവേഴ്സ്‌ സഭയുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന വെളിപ്പെടുത്തലുമായി ബിലീവേഴ്സ് സഭാ വക്താവ് സിജോ പന്തപള്ളിയിൽ രംഗത്ത് എത്തിയിരിക്കുകയാണ്.

അതേസമയം സഭയുടെ സ്ഥാപനങ്ങളിലെ പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകൾ പരിഹരിക്കുമെന്നും സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ എല്ലാം ഓഡിറ്റ് ആദായ നികുതി വകുപ്പ് ചെയ്യുന്നുണ്ടെന്നുമാണ് ബിലീവേഴ്‌സ് ചർച്ച് നൽകിയിരിക്കുന്ന വിശദീകരണം.

ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയിൽ നിന്നും ആദായ നികുതി വകുപ്പ് പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്. സഭയുടെ പേരിൽ വിദേശത്ത് നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപകമായി വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ നടക്കുന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത 14.5 കോടിയോളം രൂപയാണ് കണ്ടെത്തിയത്. ജീവകാരുണ്യ പ്രവർത്തനത്തിന് കിട്ടുന്ന പണം ബന്ധുക്കളുടെ പേരിൽ വഴിമാറ്റി ചെലവഴിക്കുക തൊട്ട് കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള അതി ഗുരുതരതമായ ആരോപണങ്ങളാണ് ബിലീവേഴ്‌സ് ചർച്ചിനും കെപി യോഹന്നാനും എതിരെ ഉയർന്ന് വന്നത്.

ആറായിരം കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്‌സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത്. ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകൾക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിൾറിലീജിയസ് ട്രസ്റ്റുകൾക്കുള്ള ആദായ നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 30 ഓളം ട്രസ്റ്റുകളുണ്ട് ഗ്രൂപ്പിന്. എന്നാൽ, ഇതിൽ മിക്കതും വെറും കടലാസിൽ മാത്രമാണെന്ന് മാത്രം .