യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവം; കേസെടുത്ത് പോലീസ്; ഇടവക വികാരി ഒളിവിൽ
സ്വന്തം ലേഖകൻ കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ പെണ്‍കുട്ടിയുടെ പരാതിയിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്. വികാരി ലൈംഗികമായ രീതിയില്‍ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. സൈബര്‍ ക്രൈം പോലീസ് അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. വീഡിയോ പുറത്തായതോടെ വികാരി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ […]