video
play-sharp-fill

ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം:കുട്ടിയുടെ പേശികളില്‍ ചതവ്; അധ്യാപകനെതിരെ പോലീസ് കേസ്

സ്വന്തം ലേഖകൻ കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ വിദ്യാര്‍ത്ഥി മാഹിനാണ് അധ്യാപകന്‍റെ മർദ്ദനമേറ്റത്. സ്കൂളിലെ അറബിക് അധ്യാപകനായ കമറുദ്ദീന്‍ ആണ് ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. രക്ഷിതാവിന്‍റെ പരാതിയെ തുടര്‍ന്ന് അധ്യാപകനെതിരെ മുക്കം പൊലീസ് കേസെടുത്തു.മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീനെന്നും കുട്ടിയുടെ രക്ഷിതാവ് പരാതിയിൽ പറയുന്നു. വരാന്തയില്‍ കൂടെ പോവുകയായിരുന്ന അധ്യാപകന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര […]

വിദ്യാർത്ഥിയെ മർദ്ദിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു ; പതിനേഴുകാരനെ സംഘം ചേർന്ന് മർദ്ദിച്ചത് ഫുട്‌ബോൾ കളിക്കാൻ ചെലവായ 130 രൂപ നൽകിയില്ലെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ തൊടുപുഴ: ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയി ചെലവായ 130 രൂപ നൽകിയില്ലെന്നു പറഞ്ഞ് പതിനേഴുകാരനെ ക്രൂരമായി മർദിക്കുകയും വീഡിയോ ചിത്രീകരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതികളായ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മാർച്ച് 31നാണ് സംഭവം. ഇടവെട്ടി വനംഭാഗത്ത് വച്ചാണ് 17കാരനെ സംഘം ചേർന്ന് മർദ്ദിച്ചത്. ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയപ്പോൾ ചെലവായ 130 രൂപ നൽകിയില്ലെന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ നേതാവിന്റെ മകനാണ് മർദിച്ചത്. സംഘത്തിലെ മറ്റു രണ്ടു പേർ […]

പിരിവിന് ഇറങ്ങിയില്ലെന്ന് ആരോപിച്ച്  ഡിഗ്രി വിദ്യാർത്ഥിയ്ക്ക് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം ; വിദ്യാർത്ഥിയെ മർദ്ദിച്ചത് 15 മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് : വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: എസ്.എഫ്.ഐയുടെ പിരിവിന് ഇറങ്ങിയില്ലെന്ന് ആരോപിച്ച് മഹാരാജാസ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. വെളളിയാഴ്ച രാത്രി എട്ട് മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുളളവരുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ്.എസ് എഫ് ഐക്കാർ റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് […]

സഹപാഠിയായ വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം ; പെണ്‍കുട്ടിയുടെ കൂടെ നടന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചു: ആളുമാറിയാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞതിന് പിന്നാലെ കേസൊതുക്കി തീര്‍ക്കാനും ശ്രമം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: പാനൂരില്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം.പാനൂര്‍ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറായ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലിയത്. വിദ്യാര്‍ത്ഥിയെ തല്ലുന്നത് പ്രദേശവാസികളുടെ മുന്നില്‍ വച്ചായിരുന്നെങ്കിലും ആദ്യം ആരും അത് തടയാന്‍ ശ്രമിച്ചില്ല. കുറച്ച് സമയത്തിന് […]

ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം : വിദ്യാർത്ഥിയെ മർദ്ദിച്ചത് മെറ്റലിൽ മുട്ടുകുത്തി നിർത്തിയതിന് ശേഷം ; നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി : കളമശേരിയിൽ ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ സുഹൃത്തുക്കൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കൊച്ചി കളമശേരിയിൽ ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് മനുഷ്യനെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അവശനായി വീണ കുട്ടിയെ നൃത്തം ചെയ്യിപ്പിക്കുന്നതും മെറ്റലിൽ മുട്ടുകുത്തി നിർത്തി വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. മൊബൈലിൽ പകർത്തിയ മർദ്ദന […]

പ്രധാന അധ്യാപകന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നു : പരാതി നൽകിയിട്ടും കേസുകളെടുക്കാതെ പൊലീസ് ; മനസാക്ഷി മരവിപ്പിക്കുന്ന സംഭവം ചെറുവത്തൂരിൽ

സ്വന്തം ലേഖകൻ കാസർകോഡ്: അധ്യാപകന്റെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കർണപുടം തകർന്നു. കാസർഗോഡ് ചെറുവത്തൂർ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ മർദനത്തെ തുടർന്നാണ് വിദ്യാർത്ഥിയുടം കർണപുടം തകർന്നത്. ഇതേതുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യ പകർന്നു നൽകേണ്ട അധ്യാപകനാണ് കുട്ടിയുടെ കർണപുടം തകർത്തിരിക്കുന്നതെന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ്. തമിഴ്‌നാട്ടിൽ നിന്ന് വർഷങ്ങൾക്കുമുൻപ് കാസർഗോഡിലെ ചെറുവത്തൂരിലേക്ക് കുടിയേറിവന്ന കുടുംബത്തിൽപെട്ട വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പിതാവ് മരണപ്പട്ട കുട്ടി അമ്മൂമ്മയുടെ കൂടെയാണ് കഴിയുന്നത്. ക്രൂര സംഭവത്തെ തുടർന്ന് അമ്മൂമ്മ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന അരോപണവും […]