ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം:കുട്ടിയുടെ പേശികളില്‍ ചതവ്; അധ്യാപകനെതിരെ പോലീസ് കേസ്

ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം:കുട്ടിയുടെ പേശികളില്‍ ചതവ്; അധ്യാപകനെതിരെ പോലീസ് കേസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി.

കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ വിദ്യാര്‍ത്ഥി മാഹിനാണ് അധ്യാപകന്‍റെ മർദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലെ അറബിക് അധ്യാപകനായ കമറുദ്ദീന്‍ ആണ് ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം.

രക്ഷിതാവിന്‍റെ പരാതിയെ തുടര്‍ന്ന് അധ്യാപകനെതിരെ മുക്കം പൊലീസ് കേസെടുത്തു.മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീനെന്നും കുട്ടിയുടെ രക്ഷിതാവ് പരാതിയിൽ പറയുന്നു.

വരാന്തയില്‍ കൂടെ പോവുകയായിരുന്ന അധ്യാപകന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് പുലര്‍ച്ചയോടെ വേദന കൂടുകയും തുടര്‍ന്ന് രാത്രി ഒരു മണിയോടെ മകനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സ്കൂളില്‍ പോയപ്പോൾ അധ്യാപകര്‍, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും തന്‍റെ പരാതി ചെവികൊണ്ടില്ലെന്നും മാഹീന്‍റെ പിതാവ് കുറ്റപ്പെടുത്തി.