play-sharp-fill
വിദ്യാർത്ഥിയെ മർദ്ദിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു ; പതിനേഴുകാരനെ സംഘം ചേർന്ന് മർദ്ദിച്ചത് ഫുട്‌ബോൾ കളിക്കാൻ ചെലവായ 130 രൂപ നൽകിയില്ലെന്ന് ആരോപിച്ച്

വിദ്യാർത്ഥിയെ മർദ്ദിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു ; പതിനേഴുകാരനെ സംഘം ചേർന്ന് മർദ്ദിച്ചത് ഫുട്‌ബോൾ കളിക്കാൻ ചെലവായ 130 രൂപ നൽകിയില്ലെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ

തൊടുപുഴ: ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയി ചെലവായ 130 രൂപ നൽകിയില്ലെന്നു പറഞ്ഞ് പതിനേഴുകാരനെ ക്രൂരമായി മർദിക്കുകയും വീഡിയോ ചിത്രീകരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതികളായ മൂന്ന് പേർക്കെതിരെ പൊലീസ് കേസ് എടുത്തു.

മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. മാർച്ച് 31നാണ് സംഭവം. ഇടവെട്ടി വനംഭാഗത്ത് വച്ചാണ് 17കാരനെ സംഘം ചേർന്ന് മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടർഫിൽ ഫുട്‌ബോൾ കളിക്കാൻ പോയപ്പോൾ ചെലവായ 130 രൂപ നൽകിയില്ലെന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ നേതാവിന്റെ മകനാണ് മർദിച്ചത്. സംഘത്തിലെ മറ്റു രണ്ടു പേർ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് ഇവര് തന്നെ ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

തലയിൽ ഉൾപ്പെടെ ക്രൂരമായ മർദനമേറ്റങ്കിലും പേടി കാരണം വിദ്യാർത്ഥി ആദ്യം വീട്ടിൽ പറഞ്ഞില്ല. എന്നാൽ പിന്നീട് അസഹനീയമായ വേദന വന്നപ്പോഴാണ് വീട്ടിൽ പറഞ്ഞതും ആശുപത്രിയിൽ കൊണ്ടുപോയതും.

എന്നാൽ ഇതിന് പിന്നാലെ മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പ്രതികൾക്ക് 16 വയസ്സുണ്ട്.