വ്യാജ സർട്ടിഫിക്കറ്റ് ; തലശ്ശേരി സബ് കളക്ടർ ആസിഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ

സ്വന്തം ലേഖകൻ കണ്ണൂർ : വ്യാജ വരുമാന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി സിവിൽ സർവീസ് യോഗ്യത നേടിയ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ ഐ.എ.എസ് പദവി റദ്ദാക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ശുപാർശ. ഇത് സംബന്ധിച്ച് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐ.എ.എസ് നേടിയെന്ന പരാതിക്ക് പിന്നാലെയാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം നടപടിയെടുത്തിരിക്കുന്നത്. ഇതിനുപുറമെ ആസിഫിന്റെ ഒ.ബി.സി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആസിഫ് കെ. യൂസഫിനെതിരെ ഓൾ ഇന്ത്യ സർവീസ് […]

ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ് കളക്ടർ കുടുക്കിലേക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എ.എസ് നേടാൻ വ്യാജരേഖ നൽകിയ തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യുസഫ് കുടുക്കിലേക്ക്. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ എറണാകുളം ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഐ.എ.എസ് നേടാൻ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരേ നടപടിയുണ്ടായേക്കും. 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ആസിഫ്. ക്രീമിലയറിൽ പരിധിയിൽ പെടാത്ത ഉദ്യോഗാർത്ഥി എന്ന നിലയിലാണ് കേരള കേഡറിൽ ഐ.എ.എസ് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടർ എസ് സുഹാസ് നൽകിയ റിപ്പോർട്ടിൽ ആസിഫിന്റെ കുടുംബം […]

തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യൂസഫിനെതിരെ വ്യാജരേഖ ആരോപണം ; തെളിവെടുപ്പിനെത്താതെ കളക്ടർ മുങ്ങി

സ്വന്തം ലേഖകൻ കൊച്ചി: വ്യാജരേഖ നൽകി ഐഎഎസ് നേടിയെന്ന പരാതിയിൽ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് തെളിവെടുപ്പിനെത്തിയില്ല. എറണാകുളം ജില്ലാ കളക്ടർ മുൻപാകെ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആസിഫ് എത്തിയിരുന്നില്ല. പരാതിക്കാരനും തഹസിൽദാറും മൊഴി നൽകിയിട്ടുണ്ട്. സിവിൽ സർവീസിന്റെ ഒബിസി ക്യാറ്റഗറിയിൽ പ്രവേശനം നേടാൻ ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് പരാതി. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പരാതി അന്വേഷിക്കാൻ എറണാകുളം ജില്ലാ കളക്ടറെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആസിഫ് വാർഷിക വരുമാനം തെറ്റായി കാണിച്ചെന്ന് കണയന്നൂർ തഹസിൽദാർ എറണാകുളം […]