തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യൂസഫിനെതിരെ വ്യാജരേഖ ആരോപണം ; തെളിവെടുപ്പിനെത്താതെ കളക്ടർ മുങ്ങി

തലശ്ശേരി സബ്കളക്ടർ ആസിഫ് കെ യൂസഫിനെതിരെ വ്യാജരേഖ ആരോപണം ; തെളിവെടുപ്പിനെത്താതെ കളക്ടർ മുങ്ങി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വ്യാജരേഖ നൽകി ഐഎഎസ് നേടിയെന്ന പരാതിയിൽ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് തെളിവെടുപ്പിനെത്തിയില്ല. എറണാകുളം ജില്ലാ കളക്ടർ മുൻപാകെ ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആസിഫ് എത്തിയിരുന്നില്ല. പരാതിക്കാരനും തഹസിൽദാറും മൊഴി നൽകിയിട്ടുണ്ട്.

സിവിൽ സർവീസിന്റെ ഒബിസി ക്യാറ്റഗറിയിൽ പ്രവേശനം നേടാൻ ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് പരാതി. കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പരാതി അന്വേഷിക്കാൻ എറണാകുളം ജില്ലാ കളക്ടറെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആസിഫ് വാർഷിക വരുമാനം തെറ്റായി കാണിച്ചെന്ന് കണയന്നൂർ തഹസിൽദാർ എറണാകുളം ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കൾക്ക് പാൻ കാർഡില്ലെന്നും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷാ ഫോമിൽ രേഖപ്പെടുത്തിയത്. ഇതും തെറ്റാണെന്ന് തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ആസിഫിനോട് തെളിവെടുപ്പിനെത്താൻ നിർദ്ദേശിച്ചത്.

എന്നാൽ, ആസിഫ് എത്തിയില്ല. പരാതിക്കാരനും കണയന്നൂർ തഹസിൽദാറും തെളിവെടുപ്പിൽ പങ്കെടുത്ത് മൊഴി നൽകി. സംഭവത്തിൽ പേഴ്സണൽ മന്ത്രാലയവും ചീഫ് സെക്രട്ടറിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് നാല് മാസം പിന്നിട്ടു. എന്നാൽ, എറണാകുളം ജില്ലാ കളക്ടർ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.