‘യാത്ര ഹെലികോപ്റ്ററിൽ, നേതാക്കൾ കരുതൽ തടങ്കലിൽ എന്നിട്ടും…!പാലക്കാട്ട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട്‌ : പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ ചാലിശേരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിയുമായ എകെ ഷാനിബ്,കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെപിഎം ഷെരീഫ്,നാഗലശ്ശേരി പഞ്ചായത്ത് മെമ്പർ സലീം,നാഗലശ്ശേരി സ്വദേശിയായ […]

അയൽവാസിയായ വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം ; ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിൽ അയൽവാസിയായ വീട്ടമ്മയെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പൊലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ രാധാമണി എന്ന സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത് . ഇവരുടെ മകനും ആക്രമണത്തിൽ പരിക്കേറ്റു. അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടി കൂടുകയായിരുന്നു. കരമന സി.ഐ സുജിത്, എസ്.ഐമാരായ […]

മാല മുക്കുപണ്ടവും കൊളുത്ത് സ്വർണവും..! സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി സ്വർണം വാങ്ങി മുങ്ങും; അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം : സംസ്ഥാനത്തെ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകി പകരം സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരൻ പിടിയിൽ. കൊല്ലത്തെ ഒരു ജൂവല്ലറിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശി അങ്കിത് സോണിയെ ആണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിരവനന്തപുരത്തെ പ്രശസ്ത ജ്വല്ലറിയിലെ ജീവനക്കാരെ കബളിപ്പിച്ചാണ് അങ്കിത് സ്വര്‍ണ്ണം കൈക്കലാക്കിയത്. മുക്കുപണ്ടത്തിൽ യഥാര്‍ത്ഥ സ്വര്‍ണ്ണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്കായി നൽകിയത്. ഈ കൊളുത്ത് ഉരച്ചു നോക്കിയ ജീവനക്കാ‍ർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. 21 ഗ്രാം തൂക്കമുള്ള […]

അടിപിടി, കൊലപാതകശ്രമം, സ്ത്രീകളെ അപമാനിക്കല്‍, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കാപ്പാ നിയമം ലംഘിച്ച കുറിച്ചി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് പാറശ്ശേരിൽ വീട്ടിൽ ഗോപി മകൻ ഔട്ട് ബിനീഷ് എന്ന് വിളിക്കുന്ന ബിനീഷ് (37)എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കൊലപാതകശ്രമം, സ്ത്രീകളെ അപമാനിക്കല്‍, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ […]

സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് മിഠായി; കേരളത്തിൽ പിടികൂടിയത് 98 കിലോ കഞ്ചാവ്; അച്ഛനും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി : കേരളത്തില്‍ വൻ കഞ്ചാവ് വേട്ട . ഇന്നലെ പിടികൂടിയത് 98കിലോ കഞ്ചാവ്. വയനാട് കൊച്ചി കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവുമായെത്തിയ ആറ് പേര്‍ അറസ്റ്റിലായി. കാസർഗോഡ് കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച്‌ കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി പത്താംമൈലിലെ അന്‍സാര്‍ അസീസ്, ശ്രീജിത്ത്, എന്നിവരാണ് അറസ്റ്റിലായി. ഇവര്‍ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ […]

മാതാപിതാക്കൾക്കൊപ്പം പൂജയ്ക്കായി ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മുങ്ങി; ആശ്രമം നടത്തിപ്പുകാരനായ സ്വാമി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പൊലീസ് പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെയാണ്(36) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു. ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബം […]

മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി ; പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് മുങ്ങി നടന്നത് 33 വർഷം ; പോലീസ് അന്വേഷിച്ചു വരില്ലെന്ന് കരുതി ആർഭാട ജീവിതം ; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 33 വർഷങ്ങൾക്ക് ശേഷം പിടിയിൽ. നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990ൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയാണ് വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പീടിയിലായത് . കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാൾ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനേയും, കോടതിയേയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളുവിൽ […]

പ്രണയിച്ച് വിവാഹം, ഭര്‍ത്താവ് നിരവധി സ്ത്രീകളുമായി കറങ്ങി നടക്കുന്നു’; യുവാവിനെ പിടികൂടി ഭാര്യയും ബന്ധുക്കളും, യുവാവ് ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ മലപ്പുറം: സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ഉപദ്രവിച്ച യുവാവ് ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണല്‍പ്പാടത്ത് താമസിച്ചിരുന്ന ആലായി നൗഫല്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. പ്രണയിച്ച്‌ വിവാഹം കഴിച്ച യുവതിയെ പ്രതി നിരന്തരം ഉപദ്രവിക്കുക പതിവായിരുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് വ്യക്തമായതോടെ യുവതി ഇക്കാര്യം ചോദ്യം ചെയ്തു. ഇതോടെ യുവാവ് ഭാര്യയെ പതിവായി ഉപദ്രവിക്കാന്‍ ആരംഭിച്ചു. ഇതിനിടെ മറ്റ് സ്ത്രീകളോടൊപ്പം […]

പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ; നേപ്പാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

സ്വന്തം ലേഖകൻ കാസര്‍കോട്: പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായ പൈവളിഗെ സ്വദേശി അബ്ദുൽ ഷിഹാബ് (29) ആണ് അറസ്റ്റിൽ ആയത്. ജൂണ്‍ 26 നാണ് കേസിന് ആസ്പദമായ സംഭവം. പൈവളിഗയിൽ പ്രവാസിയായ അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോകുകയും പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കേസിൽ ഇതുവരെ 9 പേർ അറസ്റ്റിലായി. ഇനി 10 പേർ കൂടി പിടിയിലാകാനുണ്ട്. ഒളിവിൽ ആയിരുന്ന ഷിഹാബ് ഇന്ന് […]

കഞ്ചാവും മൊബൈൽ ഫോണും ഉപേക്ഷിച്ചു പോയിട്ടും രക്ഷയില്ല..! ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നവരിൽ നാലാമനും അഴിക്കുള്ളിൽ ; കൂടുതൽ പേർക്കായി അന്വേഷണം

സ്വന്തം ലേഖകൻ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന യുവാവ് കോടതിയിൽ കീഴടങ്ങി. പാലക്കാട് കൽമണ്ഡപം നെഹ്റു കോളനി ചന്ദ്രൻ മകൻ സന്ദീപ് ( 26) ആണ് ഇന്ന് പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ റിമാൻ്റ് ചെയ്തു. 2022 നവംമ്പർ 17 നാണ് കേസ്സിനാസ്പദമായ സംഭവം. സന്ദീപ് അടക്കമുള്ള നാൽവർ സംഘം വിൽപ്പനക്കായി ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ചന്ദ്രനഗർ […]