പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പരാമർശം; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് കടനാട് സ്വദേശി

സ്വന്തം ലേഖകൻ മേലുകാവ് : പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗിക പരാമർശം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് വല്യാത്ത് കൊട്ടാരം കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ദേവസ്യ മകൻ ജോമോൻ (48) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയോട് ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ സനൽകുമാർ, സി.പി.ഓ മോനിഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. […]

ബസിറങ്ങി നടന്ന് പോകവേ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം..!! പഴക്കച്ചവടക്കാരൻ പിടിയിൽ..!

സ്വന്തം ലേഖകൻ കാസർകോട്: കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദിനെയാണ്(34) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരിയിൽ ബസിറങ്ങി യുവതി നടന്ന് പോകുമ്പോഴാണ് സംഭവം. ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗുഡ്സ് ഓട്ടോയിൽ കാഞ്ഞങ്ങാട് നഗരത്തിൽ പഴക്കച്ചവടം നടത്തുന്നയാളാണ് അർഷാദ്. സ്കൂൾ വിട്ട് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് അർഷാദ് നേരത്തേയും പിടിയിലായിട്ടുണ്ട്. അന്ന് പോക്സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണവും പണവും കവർന്ന കേസ്; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്:പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പാലക്കാട് പുതുനഗരം കാട്ടുത്തെരുവ് മുഹമ്മദ് അജീഷ് എന്ന കോഴിക്കുട്ടൻ അജീഷിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പതിമൂന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ ഷെഫീന തനിച്ചായിരുന്നു. മുൻവശത്തു പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തു കയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തുണി വായിൽ തിരുകി കയറുകൊണ്ടു ബന്ധിച്ചു. തുടർന്നു […]

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി പിടിയിൽ; കസ്റ്റഡിയിലെടുത്തത് മഹാരാഷ്ട്ര എടിഎസ്

സ്വന്തം ലേഖകൻ മുംബൈ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവച്ച പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ മഹാരാഷ്ട്രയിൽനിന്നാണ് ഷഹറൂഖ് സെയ്ഫി പിടിയിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ചികിത്സയ്ക്ക് ശേഷമായിരിക്കും ഇയാളെ കേരളത്തിലെത്തിക്കുകയെന്നും സൂചനയുണ്ട്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് […]

ലഹരിമരുന്ന് വാങ്ങാൻ പണമില്ല…! പണം കണ്ടെത്താൻ ബൈക്ക് മോഷണം..! കളവ് നടത്തിയ വാഹനം നമ്പർ മാറ്റി കുറഞ്ഞ തുകയ്ക്ക് വിൽക്കും; രണ്ട് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ലഹരിമരുന്ന് വാങ്ങാനായി ബൈക്ക് മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറബിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി.വി. യുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം നവബർ മാസം പന്തീരാങ്കാവ് സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ട സ്കൂട്ടർ പ്രതികൾ രാത്രി സമയത്ത് മോഷ്ടിച്ചിരുന്നു. തുടർന്ന് പന്തീരാങ്കാവ് പൊലിസ് മുൻപ് കളവ് കേസിൽ ഉൾപ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗക്കാരെ കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. നൂറോളം സി.സി.ടിവി ക്യാമറകൾ ഉൾപ്പെടെ […]

സ്കൂട്ടറിനു പിന്നിൽനിന്ന് തീ പിടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു..! വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവതിയെ അടിച്ചുവീഴ്ത്തി; കണ്ണിൽ മുളകുപൊടി വിതറി മോഷണശ്രമം..! മോഷ്ടാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ചു

സ്വന്തം ലേഖകൻ ശാസ്താംകോട്ട: പട്ടാപ്പകൽ യുവതിയെ കണ്ണിൽ മുളകുപൊടി വിതറി മോഷണം നടത്തിയ പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48), കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുമുന്നിൽ ഞായറാഴ്ച ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതുവഴി സ്കൂട്ടറിൽ വരികയായിരുന്ന മൈനാഗപ്പള്ളി കടപ്പ സ്വദേശിനിയുടെ പിന്നാലെ എത്തിയ മോഷ്ടാക്കൾ സ്കൂട്ടറിനു പിന്നിൽനിന്ന് തീ ഉയരുന്നുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിലേക്ക് മാറ്റി സ്കൂട്ടർ നിർത്തിയ യുവതിയ്ക്കരികിൽ പ്രതികൾ സഹായ വാഗ്ദാനവുമായി എത്തി.സ്കൂട്ടറിൽനിന്ന് […]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന..! കോളേജ്‌ വിദ്യാർത്ഥി പിടിയിൽ ; 5.6 ഗ്രാം എംഡിഎംഎയും പിടികൂടി

സ്വന്തം ലേഖകൻ കോഴിക്കോട്: കോളേജ്‌ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എ അമിത്തിൽ നിന്നും പിടികൂടി. മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് അമിത് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും തൂക്കം അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും കണ്ടെടുത്തു. കോഴിക്കോട് ആന്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് […]

‘കുത്തക മുതലാളിത്തം നമുക്ക് ആവശ്യമുണ്ടോ’..? ഫേസ്ബുക്കിൽ ലൈവിട്ടതിനു പിന്നാലെ മീനാക്ഷി ലോട്ടറിക്കട പെട്രോളൊഴിച്ച് കത്തിച്ച് യുവാവ്; സംഭവം തൃപ്പൂണിത്തുറയിൽ

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ ലോട്ടറി കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ടു. സ്റ്റാച്യു കിഴക്കേകോട്ട റോഡിലെ മീനാക്ഷി ലോട്ടറി ഏജൻസീസിനാണ് തീയിട്ടത്. സൈക്കിളിൽ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം. വ്യക്തിവൈരാ​ഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ‌ നഗരത്തില്‍ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ്  പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്. ഇയാളുടെ പ്രവർത്തിയിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ […]

രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 46-കാരന് മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖകൻ കണ്ണൂർ: രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. പരിയാരം തൊണ്ടന്നൂരിലെ തമ്പിലാൻ ഹൗസിൽ ടി. സുനിൽ (46) നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾപ്രകാരമുള്ള കേസിൽ ജീവപര്യന്തവും പത്തുവർഷവുമായി ശിക്ഷ വേറെയുമുണ്ട്. 2016 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ വീടിനകത്തുവെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പോലീസ് ഇൻസ്പെകടറായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിന് 25000 രൂപ കൈക്കൂലി..! മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് അറസ്റ്റിലായത്. സ്വന്തം പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിനാണ് ചന്ദ്രൻ രണ്ടത്താണി സ്വദേശി മുസ്തഫയോട് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന്, 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എടരിക്കോട് വില്ലേജ് ഓഫീസിൽ വച്ചാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ എടരിക്കോട് വില്ലേജ് ഓഫീസിൽ വച്ചാണ് ഇയാളെ പിടികൂടിയത്. പരാതിക്കാരന്റെ വീടിനടുത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ടായിരുന്നു. ഇത് തടസപ്പെടുത്തുമെന്ന് പറഞ്ഞാണ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടത്. […]