കുമളിയില്‍ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു, ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തായിരുന്നു ക്രൂരത

സ്വന്തം ലേഖകൻ ഇടുക്കി: കുമളിയില്‍ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പളളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന 7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. ജ്യൂവനൈല്‍ ജസ്റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തായിരുന്നു അമ്മയുടെ ക്രൂരത. സംഭവത്തില്‍ കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു.ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുന്‍പാകെ ഹാജരാക്കും. അടുത്ത വീട്ടിലെ ടയര്‍ എടുത്തതിനാണ് പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടി പറയുന്നു. എന്നാല്‍ കൃസൃതി […]

ഓപറേഷന്‍ ആഗ്: കൊടുംകുറ്റവാളികള്‍ അടക്കം പത്തനംതിട്ട ജില്ലയില്‍ 81 പേര്‍ പിടിയില്‍, കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

സ്വന്തം ലേഖകൻ പത്തനംതിട്ട: ഗുണ്ടകള്‍ക്കെതിരായ ഓപറേഷന്‍ ആഗില്‍ ജില്ലയില്‍ പിടിയിലായത് 81 പേര്‍. ഗുണ്ടകള്‍ക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ഓപറേഷന്‍ ആഗ് ( ആക്ഷന്‍ എഗന്‍സ്റ്റ് ആന്‍റി സോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ് )പേരിട്ട പ്രത്യേക ഡ്രൈവ് ശനിയാഴ്ച രാത്രിയാണ് ആരംഭിച്ചത്. കാപ്പ നിയമ നടപടികള്‍ക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ 32 പേര്‍ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാറന്‍റ് പ്രതികളാണ്. അറസ്റ്റിലായ മുണ്ടനാറി അനീഷ് എന്ന അനീഷിനെതിരെ പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ 26 കേസുകളുണ്ട്. ഷാജഹാനെതിരെ 11 കേസുകള്‍ പത്തനംതിട്ട […]

ഗാന്ധിജിയുടെ സമാധിദിനത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തി: കോട്ടയം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: മഹാത്മാ ഗാന്ധിജിയുടെ സമാധിദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തില്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു. പാമ്പാടിഎക്സൈസ് റേഞ്ച് പാര്‍ട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജന്‍സും ചേർന്നാണ്ടി പ്രതിയെ പിടികൂടിയത്. അകലക്കുന്നം വില്ലേജില്‍ മറ്റക്കര കരയില്‍ എം എം ജോസഫ് എന്നയാളെ 30 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും, മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കും സഹിതം പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള ടീമാണ് അറസ്റ്റ് ചെയ്തത്. കോട്ടയം എക്സൈസ് […]

അമിതവേഗം: 2 ബസ് ജീവനക്കാര്‍ പിടിയില്‍, ഒരാള്‍ വധശ്രമക്കേസിലടക്കം പ്രതി; പുറത്തിറങ്ങിയത് അടുത്തിടെ

സ്വന്തം ലേഖകൻ മഞ്ചേരി: അപകടംവരുത്തുന്ന വിധത്തില്‍ ബസ് ഓടിക്കുകയും ഇതു തടഞ്ഞ പോലീസുകാരെ ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവത്തില്‍ രണ്ട് സ്വകാര്യബസ് ജീവനക്കാര്‍ പിടിയില്‍. മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ‘ഫന്റാസ്റ്റിക്’ ബസിലെ ഡ്രൈവര്‍ കൊണ്ടോട്ടി കുമ്മിണിപ്പറമ്ബ് വളപ്പില്‍ ജംഷാദലി (33), കണ്ടക്ടര്‍ മേലങ്ങാടി പുളിയന്‍ചാലില്‍ ഷിബിന്‍ (36) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്‌ച വൈകീട്ട് മഞ്ചേരി പട്ടര്‍കുളത്തുവെച്ചാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാരുമായി പോയ ബസ് അമിതവേഗത്തില്‍ ഓടിക്കുന്നതുകണ്ട് പോലീസ് തടഞ്ഞു. ഇതോടെ പോലീസുകാര്‍ക്കെതിരേ ഇവര്‍ ആക്രോശിച്ച്‌ തട്ടിക്കയറുകയായിരുന്നു. അന്വേഷണത്തില്‍ ജംഷാദലി ബ്രൗണ്‍ഷുഗര്‍ […]

മീനടത്ത് വൃദ്ധമാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ, കൊച്ചുമോൻ ആണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ കോട്ടയം: മീനടത്ത് അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. മാത്തൂർപടി തെക്കേൽ കൊച്ചുമോൻ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ സുഖമില്ലാത്ത മാതാവിനേയും സഹോദരനെയും സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നു. മർദനമേറ്റ് വൃദ്ധയായ അമ്മ അലമുറയിട്ട് കരയുന്നതും അനങ്ങിപ്പോകരുതെന്ന് കൊച്ചുമോൻ ഭീഷണിപ്പെടുത്തുന്നതും വീഡിയിൽ കാണാം. കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകർത്തിയത്. തുടർന്ന് ഇത് പാമ്പാടി പഞ്ചായത്ത് അംഗത്തിന് അയച്ചു കൊടുത്തു. ഇദ്ദേഹമാണ് പൊലീസിനെ സമീപിച്ചത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്. ബാറിൽ […]

രണ്ടുതവണ പൊലീസിന് മുന്നിലെത്തി, പിന്തുടർന്നെങ്കിലും പിടികൂടാനായില്ല ; ഏലത്തോട്ടത്തിലും കുരുമുളക് കൃഷിയിടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന ; ഇടുക്കിയിൽ നിന്നും പോലീസ് നായ എത്തിയിട്ടും പ്രതിയെ കണ്ടെത്തിയില്ല ; നെടങ്കണ്ടത്ത് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പോക്സോ കേസിലെ പ്രതി രക്ഷപെട്ട സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടത്ത് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛനാണ് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ആവശ്യത്തിന് പോലീസുകാർ ഇല്ലാതെയാണ് പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയത്. ഇവരെ മജിസ്ട്രേറ്റിൻറെ വീടിനു മുന്നിൽ ഇറക്കിയ ശേഷം വാഹനം തിരികെപ്പോരുകയും ചെയ്തു. റിമാൻഡ് ചെയ്ത പ്രതികളെ ഏറ്റുവാങ്ങുന്നതിനുള്ള പേപ്പറിൽ ഒപ്പു വയ്ക്കാൻ […]

പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊല്ലം: പത്തൊന്‍പതു വയസുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ലിജു പുനലൂര്‍ ടൗണില്‍ പണി നടന്നുകൊണ്ടിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ശിവപ്രസാദ് കോളജില്‍ വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കുതിരച്ചിറയിലെത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ബിനുവിന്റെ വീട്ടില്‍ വച്ച്‌ ബിനുവും ശിവപ്രസാദും പീഡിപ്പിച്ചെന്നാണ് മൊഴി. വീട്ടില്‍ തിരികെ എത്തിയ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പൊലീസ് […]

സ്കൂള്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം രണ്ടുപേര്‍ പിടിയില്‍.

സ്വന്തം ലേഖകൻ കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ മാനാഞ്ചിറക്ക് സമീപത്തുനിന്ന് സ്കൂള്‍ വിദ്യാര്‍ഥിയെ സൗഹൃദം നടിച്ച്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം വെച്ച്‌ രണ്ടുപേരും ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ചശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു. ടൗണ്‍ എസ്.ഐ സുഭാഷ് ബാബു, എസ്.സി.പി.ഒമാരായ സജേഷ് കുമാര്‍, രാജേഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. എലത്തൂര്‍ ആദിയ മന്‍സില്‍ മുഹമ്മദ് സേഫ് […]

അമിതവേഗത്തിലെത്തി സ്കൂട്ടറിലിടിച്ചു ; ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തി, നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു ; മൂന്നംഗ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചാരുംമൂട്: അമിതവേഗത ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. അടൂർ കണ്ണംങ്കോട് ഷൈജു മൻസിൽ ഷൈജു (35), ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് പുത്തൻവീട്ടിൽ നസീം (21), കരുനാഗപ്പള്ളി തൊടിയൂർ കൊങ്കി കിഴക്കതിൽ ഷിഹാബ് (36) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ആദ്ദിക്കാട്ടുകുളങ്ങര തുണ്ടിൽ ദാവൂദ് മൊയ്തീൻ (40) നെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ കെ പി റോഡിൽ […]

കോഴിക്കോട് വീണ്ടും ലഹരി വേട്ട ; സോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി ; വിൽപ്പന ഗൂഗിള്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് ; യുവതികൾ ഉൾപ്പെടെ കാരിയർമാർ

സ്വന്തം ലേഖകൻ കോഴിക്കോട് : സ്കൂളിന് സമീപം വില്പനയ്ക്കായി എത്തിച്ച 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷോയിലുമായി മൂന്നു പേർ പിടിയിൽ. കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നാണ് ഇവർ പിടിയിലാകുന്നത്. പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരാണ് പിടിയിലായത്. ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. യുവതികൾ ഉൾപ്പെടെയുള്ളവരെ കാരിയർമാരാക്കിയാണ് ഇവർ കേരളത്തിലേക്ക് ലഹരി കടത്തുന്നത് . പിടിക്കപ്പെടാതിരിക്കാൻ പണം […]