play-sharp-fill

കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരും; രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; വിമർശനം ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

സ്വന്തം ലേഖകൻ അഗര്‍ത്തല: കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരുമാണെന്ന് അമിത് ഷാ.ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിവാദ പരാമർശം. ‘കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളാണ്. കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എതിരായാണ് പ്രവര്‍ത്തിച്ചത്. ത്രിപുരയില്‍ 30 വര്‍ഷത്തോളമുള്ള കമ്മ്യൂണിസ്റ്റ് ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും അഞ്ച് വര്‍ഷം മാത്രമുള്ള ബിജെപി ഭരണവും താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും’, അമിത് ഷാ പറഞ്ഞു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബിജെപി സര്‍ക്കാര്‍ തൃപുരയില്‍ കാഴ്ച്ചവെക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപിക്കെതിരെ ഒരു അഴിമതി […]

അമിത് ഷാ ഉൾപ്പെടെയുള്ളവരെ വധിയ്ക്കുമെന്ന് അജ്ഞാത സന്ദേശം ; രാജ്യത്ത് ഗുരുതര ഭീകരാക്രമണം ഉണ്ടാകുമെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ഇന്റലിജൻസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടയുള്ളവരെ വധിക്കുെമന്ന് അജ്ഞാത സന്ദേശം. ഗുജറാത്തിലാണ് ഭീകരാക്രമണം ഉണ്ടാകുകയെന്നും അജ്ഞാത സന്ദേശത്തിലുണ്ട്. ഇതു സംബന്ധിച്ച ഭീഷണിക്കത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുകയായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പല നഗരങ്ങളിലും ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് പൊലീസിന് മുന്നറിയിപ്പ് നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേൻ പാണ്ഡ്യ തുടങ്ങി നിരവധി മന്ത്രിമാർക്കെതിരെ ആക്രമണമുണ്ടാകുമെന്നും ഭീഷണിക്കത്തിൽ […]

വീണ്ടും റിസോർട്ട് രാഷ്ട്രീയം : കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വീണ്ടും രാജ്യത്ത് റിസോർട്ട് രാഷ്ട്രീയം തലപൊക്കുന്നു. കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് ഭരണകക്ഷി എം.എൽ.എമാർ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ. ഇവരെ ബി.ജെ.പി തടഞ്ഞുവച്ചിരിക്കുകയാണെന്നും എം.എൽ.എമാർക്ക് 25 ലക്ഷം മുതൽ 35 ലക്ഷം വരെ വാഗ്ദാനം ചെയ്തതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാല് കോൺഗ്രസ് എം.എൽ.എമാരും, നാല് സ്വതന്ത്രരുമാണ് ഹോട്ടലിലെത്തിയത്. അതേസമയം മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുൻമന്ത്രിയും എം.എൽ.എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തിൽ എം.എൽ.എമാരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര […]

അമിത് ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു ; ഡൽഹിയുടെ കിരീടവും ചെങ്കോലും അണിയാൻ ബി.ജെ.പി ഇനിയും കാത്തിരിക്കണം

സ്വന്തം ലേഖകൻ ന്യൂഡൽഹി : അമിത്ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. രാജ്യ തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും അണിയാൻ ബിജെപി ഇനിയും കാത്തിരിക്കണം . എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ ശരിവെച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിെന്റ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഹാട്രിക് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പായി. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആം ആദ്മി പാർട്ടി 58 സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം പോയ തെരെഞ്ഞെടുപ്പിനെക്കാൾ സീറ്റിൽ വർധനവ് ഉണ്ടാക്കാൻ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയുടെ ചിത്രത്തിൽ പോലും കോൺഗ്രസിന് എത്താൻ സാധിച്ചിട്ടില്ലെന്നതും വസ്തുതയാണ്. തെരഞ്ഞെടുപ്പിെന്റ […]

അധികാരം പിടിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാളും മോദിയും ; ഡൽഹിയിൽ വ്യാഴാഴ്ച കൊട്ടിക്കാലാശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: അധികാരം പിടിക്കാൽ അരയും തലയും മുറുക്കി ആം ആദ്മിയും ബിജെപിയും. ശനിയാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ വ്യാഴാഴ്ച കൊട്ടിക്കാലാശം. എങ്ങനെയും ഭരണം പിടിക്കാൻ മുൻനിര നേതാക്കൾ തന്നെയാണ് ഡൽഹിയിൽ രംഗത്തിറങ്ങിയിരിക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് ജനങ്ങൾ ഫെബ്രുവരി എട്ടിന് വിധിയെഴുതുക. ഡൽഹി തെരഞ്ഞെടുപ്പ് ഏറെ നിർണായകമാകുന്നത് ബിജെപിക്ക് തന്നയാണ്. കഴിഞ്ഞഒരു വർഷത്തിനുള്ളിൽ അഞ്ച് സംസ്ഥാനങ്ങളാണ് ബിജെപിയ്ക്ക് കൈവിട്ട് പോയത്. ഇതോടെ ഇനി ബി.ജെ.പിക്ക് ഡൽഹിയും ബീഹാറും കൈവിടുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. കോൺഗ്രസിൽ നിന്നും എം.എൽ.എമാരെ കാലുമാറ്റിയാണ് കർണാടകയിൽ […]

15 ലക്ഷം ഇതുവരേയും കിട്ടിയിട്ടില്ല ; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ വഞ്ചനാക്കുറ്റത്തിനു കേസ്‌കൊടുത്ത് ജാർഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകൻ എച്ച്.കെ. സിംങ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം റാഞ്ചി ജില്ലാ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്. അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ വീതം നൽകാമെന്ന് ഇലക്ഷൻ സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളോട്് പറഞ്ഞിരുന്നു.എന്നാൽ ഇതുവരേയും അത് നടപ്പിലാക്കാതെ വഞ്ചിക്കുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പറഞ്ഞത് പ്രവർത്തികമാക്കിയെന്നും […]

ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും : അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. ചരിത്രം ഇയാൾക്ക് മേൽ കാർക്കിച്ച് തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധക്കാരനെ ബിജെപി അനുയായികൾ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് അനുരാഗ് കശ്യപ് രംഗത്ത് വന്നിരിക്കുന്നത്. ‘നമ്മുടെ ആഭ്യന്തരമന്ത്രി വെറുമൊരു ഭീരുവാണ്. അയാളുടെ പോലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകൾ, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാൾ സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ […]

പൗരത്വമില്ലെങ്കിൽ സ്വത്തുമില്ല ; ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ വിറ്റഴിക്കും : നീക്കവുമായി അമിത് ഷാ

സ്വന്തം ലേഖകൻ ന്യൂഡൽഹ : ഇന്ത്യ വിട്ട് ചൈനയുടെയോ പാകിസ്ഥാന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകൾ വിറ്റഴിക്കും. ഇതിലൂടെ ഒരു ലക്ഷം കോടി രൂപ ഖജനാവിലേക്ക് എത്തുമെന്ന് കേന്ദ്രസർക്കാർ. നീക്കവുമായി അമിത് ഷാ. ഇതിനായി കേന്ദ്ര മന്ത്രി അമിത് ഷായുടെ കീഴിൽ പുതിയ സമിതിയും രൂപികരിച്ചു. അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിക്ക് പുറമേ രണ്ട് ഉപസമിതികൾ കൂടി ദ്യോഗസ്ഥ തലത്തിൽ സ്വത്ത് വിൽപ്പന നടപടിക്കായി രൂപീകരിച്ചിട്ടുണ്ട്. 2016 ൽ തന്നെ കേന്ദ്രം ശത്രു സ്വത്ത് നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കി നിയമമാക്കിയിരുന്നു. എന്നാൽ ഇതിന്റെ […]

ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു ; വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ പുതിയ അധ്യക്ഷൻ

സ്വന്തം ലേഖകൻ ഡൽഹി: ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പടിയിറങ്ങുന്നു . ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയാകും പുതിയ അധ്യക്ഷൻ. ജനുവരി ഇരുപതിന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോൾ ജെ.പി നദ്ദയെ ഏകകണ്‌ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് തിരുമാനം. അമിത്ഷായുടെ വിശ്വസ്തൻ ഭൂപേന്തർ യാദവ് വർക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും. ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാർട്ടി അധ്യക്ഷപദവി തുടരുന്നത് അഭംഗിയാണെന്നാണ് അമിത്ഷാ ബിജെപി നേതൃയോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ആർ.എസ.്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും നദ്ദയ്ക്ക് ഉണ്ട്. നിലവിൽ വർക്കിംഗ് പ്രസിഡന്റായ ജെ […]

അമിത് ഷായ്ക്ക് കുരുക്കു മുറുകുന്നു ; ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കും

  സ്വന്തം ലേഖകൻ മുംബൈ: ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. മുംബൈയിൽ വെച്ച് നടന്ന എൻസിപി യോഗത്തിന് ശേഷം മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ. 2014 ഡിസംബർ ഒന്നിനാണ് സിബിഐ കോടതി ജഡ്ജി ലോയയുടെ മരണം സംഭവിക്കുന്നത്. സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് ഏറ്റുമുട്ടൽ കേസ് പരിഗണനയിൽ ഇരിക്കവേയായിരുന്നു മരണം. 2017 നവംബറിൽ ‘ദ കാരവ’നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ […]