കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരും; രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; വിമർശനം ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരും; രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; വിമർശനം ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

സ്വന്തം ലേഖകൻ

അഗര്‍ത്തല: കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളും കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരുമാണെന്ന് അമിത് ഷാ.ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിവാദ പരാമർശം.

‘കമ്മ്യൂണിസ്റ്റുകാര്‍ ക്രിമിനലുകളാണ്. കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എതിരായാണ് പ്രവര്‍ത്തിച്ചത്. ത്രിപുരയില്‍ 30 വര്‍ഷത്തോളമുള്ള കമ്മ്യൂണിസ്റ്റ് ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും അഞ്ച് വര്‍ഷം മാത്രമുള്ള ബിജെപി ഭരണവും താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും’, അമിത് ഷാ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബിജെപി സര്‍ക്കാര്‍ തൃപുരയില്‍ കാഴ്ച്ചവെക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ആര്‍ക്കും ഉന്നയിക്കാനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ബിജെപി സുതാര്യമായാണ് ഭരിക്കുന്നത്. ബിജെപി ഭരണം ഗോത്രവിഭാഗത്തോടുള്ള അനീതി അവസാനിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags :