പൗരത്വമില്ലെങ്കിൽ സ്വത്തുമില്ല ; ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ വിറ്റഴിക്കും : നീക്കവുമായി അമിത് ഷാ

പൗരത്വമില്ലെങ്കിൽ സ്വത്തുമില്ല ; ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ വിറ്റഴിക്കും : നീക്കവുമായി അമിത് ഷാ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹ : ഇന്ത്യ വിട്ട് ചൈനയുടെയോ പാകിസ്ഥാന്റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുകൾ വിറ്റഴിക്കും. ഇതിലൂടെ ഒരു ലക്ഷം കോടി രൂപ ഖജനാവിലേക്ക് എത്തുമെന്ന് കേന്ദ്രസർക്കാർ. നീക്കവുമായി അമിത് ഷാ. ഇതിനായി കേന്ദ്ര മന്ത്രി അമിത് ഷായുടെ കീഴിൽ പുതിയ സമിതിയും രൂപികരിച്ചു. അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിക്ക് പുറമേ രണ്ട് ഉപസമിതികൾ കൂടി ദ്യോഗസ്ഥ തലത്തിൽ സ്വത്ത് വിൽപ്പന നടപടിക്കായി രൂപീകരിച്ചിട്ടുണ്ട്.

2016 ൽ തന്നെ കേന്ദ്രം ശത്രു സ്വത്ത് നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കി നിയമമാക്കിയിരുന്നു. എന്നാൽ ഇതിന്റെ തുടർ നടപടികൾ വേഗത്തിലാക്കുവാനാണ് പുതിയ സമിതികൾ. ശത്രുസ്വത്ത് നിയമപ്രകാരമാണ് കേന്ദ്രസർക്കാർ ഈ നടപടികൾ എടുക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി രജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷൻ, കേന്ദ്ര അഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ഇന്ത്യ വിട്ടവരുടെ 9,400 സ്വത്തുക്കളാണ് വിൽക്കാനുള്ളത്. ഇതുവഴി ഒരു ലക്ഷം കോടി രൂപയെങ്കിലും സർക്കാറിലേക്ക് എത്തിക്കാൻ സാധിക്കും എന്നാണ് സർക്കാർ പ്രതീക്ഷ. 9280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെതാണ് എന്നാണ് കണക്ക്. 126 എണ്ണം ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെതാണ്.

പാകിസ്ഥാനിലേക്ക് പോയി പൗരത്വം എടുത്തവരുടെ 11,882 എക്കർ ഭൂമി ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലേക്ക് പോയവരുടെ പേരിൽ രാജ്യത്തെ 266 കമ്പനികളിലായി 2,610 കോടി രൂപയുടെ ഷെയറുണ്ട് എന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 177 കോടി രൂപ നിക്ഷേപവും ഉണ്ട്‌