ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു ; വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ പുതിയ അധ്യക്ഷൻ

ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു ; വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ പുതിയ അധ്യക്ഷൻ

സ്വന്തം ലേഖകൻ

ഡൽഹി: ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പടിയിറങ്ങുന്നു . ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയാകും പുതിയ അധ്യക്ഷൻ. ജനുവരി ഇരുപതിന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോൾ ജെ.പി നദ്ദയെ ഏകകണ്‌ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് തിരുമാനം. അമിത്ഷായുടെ വിശ്വസ്തൻ ഭൂപേന്തർ യാദവ് വർക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും.

ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാർട്ടി അധ്യക്ഷപദവി തുടരുന്നത് അഭംഗിയാണെന്നാണ് അമിത്ഷാ ബിജെപി നേതൃയോഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ആർ.എസ.്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും നദ്ദയ്ക്ക് ഉണ്ട്. നിലവിൽ വർക്കിംഗ് പ്രസിഡന്റായ ജെ പി നദ്ദയുടെ നേതൃത്വത്തിൽ പാർട്ടി ദേശീയ നേതൃസമിതികളും പുനഃസംഘടിപ്പിക്കും. അമിത് ഷായുടെ വിശ്വസ്തനായ ഭൂപേന്ദർ സിംഗ് അധികാര കേന്ദ്രം ആകും വിധമാകും സംഘടന ചുമതലകളുടെ ക്രമീകരണം. വർക്കിംഗ് പ്രസിഡന്റോ ഉപാധ്യക്ഷനോ ആയിരിക്കും രാജസ്ഥാനിൽ നിന്നുള്ള ബൂപേന്ദർ യാദവ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :