play-sharp-fill
15 ലക്ഷം ഇതുവരേയും കിട്ടിയിട്ടില്ല ; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

15 ലക്ഷം ഇതുവരേയും കിട്ടിയിട്ടില്ല ; നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ വഞ്ചനാക്കുറ്റത്തിനു കേസ്‌കൊടുത്ത് ജാർഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകൻ എച്ച്.കെ. സിംങ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം റാഞ്ചി ജില്ലാ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്.


അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ വീതം നൽകാമെന്ന് ഇലക്ഷൻ സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളോട്് പറഞ്ഞിരുന്നു.എന്നാൽ ഇതുവരേയും അത് നടപ്പിലാക്കാതെ വഞ്ചിക്കുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പറഞ്ഞത് പ്രവർത്തികമാക്കിയെന്നും ഇത്തരത്തിൽ 15 ലക്ഷത്തിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൂർത്തീകരിക്കാൻ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഐ.പി.സി 415, 420, 123(ബി) എന്നീ വകുപ്പുകൾ ചുമത്തിയാണു പരാതി നൽകിയത്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയാണു കേസിലെ മൂന്നാം പ്രതി. തിങ്കളാഴ്ച കോടതിയിൽ കേസ് നടപടികൾ ആരംഭിച്ചു. പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേൾക്കുന്നതിനായി മാർച്ച് രണ്ടിലേക്കു മാറ്റി.