‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിൽ കലാപവും അഴിമതിയും’..! പ്രകോപന പ്രസംഗത്തില്‍ അമിത് ഷായ്‌ക്കെതിരെ കേസ്..! നടപടി കോണ്‍ഗ്രസ് നൽകിയ പരാതിയിൽ
സ്വന്തം ലേഖകൻ ബംഗലൂരു: കർണാടകയിലെ പ്രകോപന പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ ബംഗലൂരു പൊലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ പരാതിയിലാണ് നടപടി. കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് പരാതി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രകാപനപരമായ പ്രസ്താവനകള്‍ നടത്തി, വിദ്വേഷവും ശത്രുതയും പടര്‍ത്തി തുടങ്ങിയ ആരോപണങ്ങളാണ് അമിത് ഷാക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ […]