മോദിയേക്കാൾ വലിയ സഞ്ചാരി മൻമോഹനായിരുന്നു : അമിത് ഷാ

മോദിയേക്കാൾ വലിയ സഞ്ചാരി മൻമോഹനായിരുന്നു : അമിത് ഷാ

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: നരേന്ദ്ര മോദി നടത്തിയതിനേക്കാൾ കൂടുതൽ വിദേശയാത്രകൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരായ ശത്രുത കാരണമാണ് കോൺഗ്രസ് അദ്ദേഹത്തിൻറെ യാത്രകളെ വിമർശിക്കുന്നതെന്നും ഷാ പറഞ്ഞു.

മോദി സന്ദർശിക്കുന്ന വിദേശരാജ്യങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനായി എത്തുന്നത്. അവർ ‘മോദി മോദി’ എന്ന് ആർത്തുവിളിക്കുന്നത് കേൾക്കുമ്പോൾ കോൺഗ്രസിന് ഉദര വേദനയാണ്. മോദി എന്തിന് ഇത്രയേറെ സഞ്ചരിക്കുന്നുവെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. രാജ്യത്തിനുള്ള ആദരവാണ് മോദി വിളിയെന്നും അമിത് ഷാ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിലൂടെ തെളിഞ്ഞു. മാഡം നൽകുന്ന കുറിപ്പുകൾ വായിക്കുക മാത്രമായിരുന്നു മൻമോഹൻ സിങ് ചെയ്തിരുന്നതെന്നും അമിത് ഷാ വിമർശിച്ചു.

മോദിയുടെ തുടർച്ചയായ വിദേശ യാത്രകളെ കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു. വിനോദസഞ്ചാര ദിനമായ സെപ്റ്റംബർ 27ന് മോദിയുടെ വിവിധ വിദേശ സഞ്ചാര ചിത്രങ്ങൾ ഉൾപ്പെടുത്തിയ കൊളാഷ്ട്വീറ്റ് ചെയ്താണ്‌കോൺഗ്രസ് പരിഹസിച്ചത്.

Tags :