play-sharp-fill

പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ–എബിവിപി സംഘർഷം; ഡോക്ടർക്കും പരുക്കേറ്റു; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ പാലാ:പാല ജനറൽ ആശുപത്രിയിൽ എബിവിപി – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർക്കും സംഘർഷത്തിൽ പരുക്കേറ്റു. കഴിഞ്ഞദിവസം പോളിടെക്നിക് കോളജിൽ നടത്തുന്ന ഇന്റർപോളി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും പരുക്കേറ്റ എബിവിപി പ്രവർത്തകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഡോ. എഡ്വിൻ, ജയിംസ്, ബാസ്റ്റിൻ എന്നിവർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ എബിവിപി പ്രവർത്തകൻ മൃദുലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ […]

കന്യാസ്ത്രീ സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ അധിക്ഷേപിച്ച സംഭവം; മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ല; യോഗിയുടെ യുപിയില്‍ വച്ച് കേരളത്തിലെ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്തതിന് പിന്നില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കന്യാസ്ത്രീ സംഘത്തെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ വിശദീകരണം നല്‍കി ഇന്ത്യന്‍ റെയില്‍വേ. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മനുഷ്യക്കടത്തോ മതപരിവര്‍ത്തനമോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത കന്യാസ്ത്രീകളെ വിട്ടയച്ചുവെന്നും റെയില്‍വേ അറിയിച്ചു. ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡല്‍ഹി പ്രൊവിന്‍സിലെ നാല് അംഗങ്ങള്‍ക്കെതിരെ 19നാണ് കയ്യേറ്റമുണ്ടായത്. യുപിയിലെ ഝാന്‍സിയില്‍ വച്ചായിരുന്നു സംഭവം. സന്യാസപഠനാര്‍ഥികളായ 2 പേരെ […]

പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് അറസ്റ്റ്, അക്രമം നടത്തിയാൽ അറസ്റ്റില്ല അന്വേഷണം മാത്രം ; ജെഎൻയുവിൽ നരയാട്ട് നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ അക്രമം നടത്തിയാൽ അറസ്റ്റില്ല, പകകരം അന്വേഷണം മാത്രം. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ ഡൽഹി പൊലീസ്. എന്നാൽഅക്രമികളെ കുറിച്ച് പൂർണ വിവരം ലഭിച്ചിട്ടും ആരെയും അറസ്റ്റുചെയ്യാൻ ഡൽഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല. ജെ.എൻ.യു കാമ്പസിയ ഇരുമ്പുവടികളുമായി എത്തിയ, അൻപതിലധികം പേരടങ്ങുന്ന എ.ബി.വി.പി സംഘത്തിെല പലരുടെയും ചിത്രങ്ങൾ മാധ്യമങ്ങളും വിദ്യാർഥികളും പുറത്തുവിട്ടിരുന്നു. അക്രമത്തിന് […]

മുഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു ; ആക്രമിച്ച എബിവിപിക്കാർക്കെതിരെ ഐഷി വധശ്രമത്തിന് പരാതി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു. തന്നെ ആക്രമിച്ച എബിവിപിക്കാർക്കെതിരെ വധശ്രമത്തിന് പരാതി നൽകി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഒരുവിഭാഗം ആളുകൾ ഗൂഢാലോചന നടത്തി തന്നെ അക്രമിക്കുവാനും കൊല്ലാനും ശ്രമിച്ചുവെന്നാണ് ഐഷി പരാതി നൽകിയിരിക്കുന്നത്. ക്യാമ്പസിന് സമീപത്തെ ബസ് സ്റ്റോപ്പിൽ എബിവിപി പ്രവർത്തകർ പെൺകുട്ടികൾ അടക്കമുള്ള മുഖംമൂടി ധാരികളായവർക്കൊപ്പം സംഘം ചേർന്നിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ തനിക്ക് വിവരം നൽകിയിരുന്നു എന്ന് ഐഷി പരാതിയിൽ പറയുന്നു. തന്നെ അക്രമിച്ചവരിൽ ഭൂരിഭാഗം പേരും […]