മുഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു ; ആക്രമിച്ച എബിവിപിക്കാർക്കെതിരെ ഐഷി വധശ്രമത്തിന് പരാതി നൽകി

മുഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു ; ആക്രമിച്ച എബിവിപിക്കാർക്കെതിരെ ഐഷി വധശ്രമത്തിന് പരാതി നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മൂഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു. തന്നെ ആക്രമിച്ച എബിവിപിക്കാർക്കെതിരെ വധശ്രമത്തിന് പരാതി നൽകി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഒരുവിഭാഗം ആളുകൾ ഗൂഢാലോചന നടത്തി തന്നെ അക്രമിക്കുവാനും കൊല്ലാനും ശ്രമിച്ചുവെന്നാണ് ഐഷി പരാതി നൽകിയിരിക്കുന്നത്.

ക്യാമ്പസിന് സമീപത്തെ ബസ് സ്റ്റോപ്പിൽ എബിവിപി പ്രവർത്തകർ പെൺകുട്ടികൾ അടക്കമുള്ള മുഖംമൂടി ധാരികളായവർക്കൊപ്പം സംഘം ചേർന്നിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ തനിക്ക് വിവരം നൽകിയിരുന്നു എന്ന് ഐഷി പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ അക്രമിച്ചവരിൽ ഭൂരിഭാഗം പേരും മുഖംമൂടി അണിഞ്ഞവരാണെന്നും അതിലൊരാളെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും അയാൾ മുംഖംമൂടി ധരിച്ചിരുന്നില്ലെന്നും ഐഷി പരാതിയിലുണ്ട്. തന്നെയും സുഹൃത്തിനെയും ഇവർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു കാറിന് പുറകിലേക്ക് വലിച്ചിഴച്ചുകൊണ്ടപോയ അക്രമികൾ തള്ളി താഴെയിട്ട ശേഷം ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ അനുവദിച്ചില്ല. ഒരുപാട് തവണ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു. തറയിൽ വീണപ്പോൾ ചവിട്ടി. ഇരുമ്പുവടി കൊണ്ട് കയ്യിലും തലയിലും നെഞ്ചിലും അടിച്ചു. രക്ഷിക്കാൻ നോക്കിയ സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. എന്നെയും കൂടെയുണ്ടായിരുന്നവരെയും കൊല്ലാൻ തന്നെയായിരുന്നു അവരുടെ ശ്രമം ഐഷി പരാതിയിൽ പറയുന്നു.

കഴിഞ്ഞദിവസം, പൊതുമുതൽ നശിപ്പിച്ചതിന് ഐഷിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. അക്രമം നടന്ന അഞ്ചാം തീയതിക്ക് തലേദിവസം ക്യാമ്പസിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. അക്രമികൾക്ക് എതിരെ നടപടി സ്വീകരിക്കാതെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിന് എതിരെ കേസെടുത്ത ഡൽഹി പൊലീസിന്റെ നിലപാടിന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു