വിദേശത്താണ് പഠിച്ചതെങ്കിലും സ്വപ്‌ന പത്താം ക്ലാസ് പോലും പാസായിട്ടില്ല ; അവളുടെ ഉപദ്രവം മൂലം നാട്ടിലെത്തി മാതാപിതാക്കളെ പോലും കാണാൻ പറ്റാത്ത അവസ്ഥയാണ് : സ്വപ്‌നയ്‌ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരൻ രംഗത്ത്

വിദേശത്താണ് പഠിച്ചതെങ്കിലും സ്വപ്‌ന പത്താം ക്ലാസ് പോലും പാസായിട്ടില്ല ; അവളുടെ ഉപദ്രവം മൂലം നാട്ടിലെത്തി മാതാപിതാക്കളെ പോലും കാണാൻ പറ്റാത്ത അവസ്ഥയാണ് : സ്വപ്‌നയ്‌ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരൻ രംഗത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ കുടുങ്ങിയ സ്വപ്‌ന സുരേഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

വിദേശത്താണ് പഠിച്ചതെങ്കിലും പത്താം ക്ലാസ് പോലും സ്വപ്‌ന പാസായിട്ടെല്ലെന്നാണ് അമേരിക്കയിലുള്ള സഹോദരൻ പറയുന്നത്. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്‌നയാണ് തന്നെ നാട്ടിലേക്ക് എത്താൻ അനുവദിക്കാത്തതെന്നും സഹോദരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിൽ എത്തിയാൽ സഹോദരിയുടെ ഉപദ്രവമാണ്. സ്വപ്നയെ പേടിച്ച് മാതാപിതാക്കളെ പോലും നാട്ടിലെത്തി ഒന്ന് കാണാൻ പറ്റാത്ത സാഹചര്യമാണെന്നും സ്വപ്‌നയുടെ സഹോദരൻ പറയുന്നു. ബിരുദം മാത്രമുള്ള സ്വപ്‌നയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്‌പേസ് പാർക്കിലെ ശമ്ബളം. എയർ ഇന്ത്യ സാറ്റ്‌സിൽ ആയിരുന്നപ്പോൾ ഇത് ഏകദേശം 25,000 രൂപയായിരുന്നു.

സർക്കാർ സ്‌പേസ് പാർക്ക് പദ്ധതിയിൽ കൺസൽറ്റന്റ് ആയിട്ടായിരുന്നു സ്വപ്‌ന കടന്നു വരുന്നത്. 2016ൽ തൊഴിൽ പോർട്ടലുകളിൽ സ്വപ്‌ന നൽകിയ ബയോഡാറ്റ ഫയലിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റ് ഡിപ്ലോമ കോഴ്‌സുകൾ സ്വപ്‌ന ചെയ്തതും എവിടെ നിന്നെന്നും വ്യക്തമല്ല.

മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്ക്കർ ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്നാണ് കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റിൽ സ്വപ്‌ന സമർപ്പിച്ച രേഖകകളിലുള്ളത്.

എന്നാൽ തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്‌സ് ഇല്ലാത്ത ജലന്തർ ഡോ. ബി ആർ അംബേദ്ക്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്.

ഈ വിവരങ്ങളൊക്കെ പുറത്ത് വന്നു തുടങ്ങുമ്പോഴാണ് സ്വപ്‌നയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി സഹോദരൻ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.