സ്വപ്ന സുരേഷിന്റെ വ്യക്തി വിവരങ്ങൾ പുറത്ത്; സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല എന്ന് സഹോദരന്റെ വെളിപ്പെടുത്തൽ; സ്വപ്നയെ ഭയന്നാണ് നാട്ടിലേക്ക് വരാത്തതെന്നും സഹോദരൻ

സ്വപ്ന സുരേഷിന്റെ വ്യക്തി വിവരങ്ങൾ പുറത്ത്; സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല എന്ന് സഹോദരന്റെ വെളിപ്പെടുത്തൽ; സ്വപ്നയെ ഭയന്നാണ് നാട്ടിലേക്ക് വരാത്തതെന്നും സഹോദരൻ

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണ വിധേയായ സ്വപ്ന സുരേഷിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സ്വപ്നയുടെ സഹോദരൻ. സ്വപ്ന പത്താം ക്ലാസ് പോലും പാസായിട്ടെല്ലെന്നാണ് അമേരിക്കയിലുള്ള സഹോദരന്‍ വ്യക്തമാക്കി. ഗുരുതര ആരോപണങ്ങളാണ് സ്വപ്‌നയ്ക്ക് എതിരെ സഹോദരന്‍ ഉന്നയിക്കുന്നത്.

വിദേശത്താണ് പഠിച്ചതെങ്കിലും സ്വപ്‌ന പത്താം ക്ലാസ് പാസായതായി തനിക്കറിയില്ലെന്നാണ് സഹോദരന്‍ പറയുന്നത്. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്‌ന തന്നെ നാട്ടിലേക്ക് എത്താന്‍ അനുവദിക്കുന്നില്ലെന്നും സഹോദരന്‍ ആരോപിച്ചു. നാട്ടില്‍ എത്തിയാല്‍ സഹോദരിയുടെ ഉപദ്രവമാണ്. സ്വപ്നയെ പേടിച്ച് മാതാപിതാക്കളെ പോലും നാട്ടിലെത്തി ഒന്ന് കാണാന്‍ പറ്റാത്ത സാഹചര്യമാണെന്നും ഒ സ്വപ്‌നയുടെ സഹോദരന്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൾട്ടന്റ് ആയി എത്തിയ സ്വപ്ന തന്റെ ബയോഡേറ്റയിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല. ബയോഡേറ്റയിൽ പരമാർശിക്കുന്ന മറ്റ് ഡിപ്ലോമ കോഴ്സുകൾ ചെയ്തത് എവിടെ നിന്നെന്നും വ്യക്തമല്ല.

മഹാരാഷ്ട്രയിലെ ബാബ സാഹിബ് അംബ്ദേക്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്നും 2011 ൽ ബികോം എടുത്തതിന്റെ രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റിൽ നൽകിയിരിക്കുന്നത്. അതേസമയം തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സില്ലാത്ത ജലന്തർ‌ ഡോ. ബിആർ അംബ്ദേക്കർ എൻഐടിയിൽ നിന്നും ബികം എടുത്തുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.