രാവിലെ വീട്ടിൽ നിന്നും ഡെന്റൽ ക്ലിനിക്കിൽ ജോലിക്ക് പോയ സുബീറയെ കാണാതായിട്ട് ഒരു മാസം ;വസ്ത്രങ്ങളോ പണമോ യുവതി വീട്ടിൽ നിന്നും പോയപ്പോൾ കയ്യിൽ കരുതിയിരുന്നില്ല ; മകൾ മുൻകൂട്ടി തീരുമാനിച്ച് പോയതല്ലെന്ന് ആവർത്തിച്ച് മാതാപിതാക്കൾ : 21കാരിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
സ്വന്തം ലേഖകൻ
മലപ്പുറം: വളാഞ്ചേരിയിൽ വീട്ടിൽ നിന്നും ഡെന്റൽ ക്ലിനിക്കിലേക്ക് ജോലിയ്ക്കായി പോയ 21കാരിയെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
കഴിഞ്ഞ മാസം പത്തിനാണ് വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്നും സുബീറ ഫർഹത്ത്(21)നെ കാണാതാകുന്നത്. ജോലി ചെയ്യുന്ന വളാഞ്ചേരിയിലെ ഡെന്റൽ ക്ലിനിക്കിലേക്ക് എല്ലാ ദിവസത്തേയും പോലെ ജോലിക്ക് പോയതായിരുന്നു സുബീറ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പിന്നീട് ഇതുവരെ യുവതി വീട്ടിലേക്ക് തിരിച്ച് വന്നിട്ടില്ല. വീട്ടിൽ നിന്നും പോകുമ്പോൾ അധികം വസ്ത്രങ്ങളോ സ്വർണ്ണമോ യുവതി കയ്യിൽ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച് പോയതല്ല എന്നാണ് വീട്ടുകാർ ആവർത്തിച്ചാവർത്തിച്ച് പറയുന്നത്.
സുഫീറയുടെ തരോധാനാത്തിൽ ദുരൂഹതകളുണ്ടെന്നും അത് കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമാണെന്നുമാണ് കുടുംബം പറയുന്നത്. മകളെ കാണാതാകുന്ന സമയത്ത് വദേശത്തായിരുന്ന കബീർ മകളെ കാണാതായ വാർത്ത അറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.
സാധാരണ ജോലിക്ക് പോകുന്നത് പോലെയാണ് സുബിറ പോയത്. പിന്നീട് തിരിച്ചു വന്നിട്ടില്ല. എന്നും എത്താറുള്ള സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർ സുബിറയുടെ ഫോണലേക്ക് വിളിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് സുബിറയുടെ മാതാവിനെ വിളിച്ച് സുബിറയെ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടിൽ നിന്നും ക്ലിനിക്കലേക്ക് പോയ സുബിറയെ കാണാതായിട്ടുണ്ട് എന്ന വിവരം വീട്ടുകാരും അറിയുന്നത്. സുബിറയുടെ വീടിന് നൂറ് മീറ്റർ മാത്രം അകലെയുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും സുബിറ ക്ലിനിക്കിലേക്ക് പോകാൻ വേണ്ടി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സാധാരണ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നത് പോലെ തന്നെയാണ് കാണാതായ ദിവസവും സുബിറ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുള്ളത്.
അടുത്ത ദിവസം പ്രത്യേക വ്രതമുള്ള ദിവസമായതിനാൽ തന്നെ വ്രതമാരംഭിക്കുമ്പോൾ കഴിക്കാനുള്ള വിഭവത്തെ കുറിച്ചെല്ലാം വീട്ടുകാരോട് സംസാരിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഒപ്പം ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും കയ്യിൽ കരുതിയിരുന്നു.
മകളെ ആരെങ്കിലും അപായപ്പെടുത്തയോ എന്നാണ് വീട്ടുകാർ സംശയിക്കുന്നത്. സ്ഥിരമായി ഒരേ ബസിലാണ് സുബീറ യാത്ര ചെയ്യുന്നത്. കൃത്യ സമയത്ത് ജോലിക്ക് പോകുകയും തിരികെ വരികയും ചെയ്യാറുണ്ട്. ബസിലുള്ളവരുമായെല്ലാം നല്ല സൗഹൃദമുണ്ടായിരുന്നു.
സുബീറയെ കാണാതായ ദിവസം ബസിൽ കണ്ടിരുന്നില്ലെന്ന് സ്ഥിരമായി ബസിലുണ്ടാകുന്നവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഫോൺ നമ്പർ കേന്ദ്രീകരിച്ചും സുബിറ ജോലി ചെയ്തിരുന്ന വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സുബിറയുടെ ഒരു വർഷത്തെ ഫോൺകോളുകളും രേഖകളും പരശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല.
വളാഞ്ചേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ചിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യവുമായി വീട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.