മണര്‍കാട് പള്ളിയില്‍ റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു അപേക്ഷ പോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല; പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്ന് വിധിന്യായത്തില്‍ വ്യക്തം; അന്യന്റെ മുതല്‍ ആഗ്രഹിയ്ക്കരുതെന്നും മോഷ്ടിയ്ക്കരുതെന്നുമുള്ള കല്‍പ്പന മറന്ന് പരസ്പരം പോരടിക്കുന്നവരോട് പറയാനുള്ളത്

മണര്‍കാട് പള്ളിയില്‍ റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു അപേക്ഷ പോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല; പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്ന് വിധിന്യായത്തില്‍ വ്യക്തം; അന്യന്റെ മുതല്‍ ആഗ്രഹിയ്ക്കരുതെന്നും മോഷ്ടിയ്ക്കരുതെന്നുമുള്ള കല്‍പ്പന മറന്ന് പരസ്പരം പോരടിക്കുന്നവരോട് പറയാനുള്ളത്

Spread the love

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം: മണര്‍കാട് പള്ളിക്കേസില്‍ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരാത്തവരെ വാട്‌സ് ആപ് മെസേജുകളും ആധികാരികത ഇല്ലാത്ത കുറിപ്പുകളും പങ്ക് വച്ച് ആശങ്കയിലാക്കുന്ന സംഘങ്ങള്‍ കൂടിവരികയാണ്.

മണര്‍കാട് പള്ളി ഭരണത്തിന് ഒരു റിസീവറെ വയ്ക്കുന്നതിനാണ് മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തതെന്ന് പറയുന്നവര്‍ അറിയുക- റിസീവറെ നിയമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷപോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ് കോടതി യില്‍ നിന്നും ഓര്‍ത്തഡോക്‌സ് സഭക്ക്‌ അനുകൂല വിധിയുള്ളതിനാലാണ് മുന്‍സിഫ് കോടതി കേസ് തള്ളിയതെന്നും സബ്‌കോടതി വിധി നിലനില്‍ക്കുമെന്നും പ്രചരണം നടത്തുന്നവര്‍ മനസ്സിലാക്കുക.

മണര്‍കാട് പള്ളി ഒരു സ്വതന്ത്ര ട്രസ്റ്റ് ആണ്. പള്ളിക്ക് 1934 -ലെ സഭാഭരണഘടന ബാധകമല്ല. പള്ളിയുടെ സ്വന്തം ഭരണഘടന പ്രകാരമാണ് മണല്‍കാട്പള്ളി പ്രവര്‍ത്തിയ്‌ക്കേണ്ടത്- ഇതാണ് കോടതി പുറപ്പെടുവിച്ച വിധി.

കെ.എസ്.വര്‍ഗീസ് കേസില്‍ 2017-ല്‍ ഉണ്ടായ സ്പ്രീംകോടതി വിധി മണര്‍കാട് പള്ളിയ്ക്ക് ബാധകമല്ല. ഓര്‍ത്തഡോക്‌സ് ഭാഗം ഭദ്രാസന മെത്രാപ്പോലീത്തക്ക് മണര്‍കാട് പള്ളിയില്‍ പുരോഹിതരെ നിയമിക്കുന്നതിനോ സ്ഥലം മാറ്റുന്നതിനോ പള്ളിയുടെ ഭരണ കാര്യങ്ങളില്‍ ഇടപെടുന്നതിനോ അധികാരമില്ല.

രണ്ടാമത്തെ കാര്യം സബ് കോടതി മേല്‍ക്കോടതിയായതിനാല്‍ മുന്‍സിഫ് കോടതി വിധിക്ക് പ്രാബല്യമില്ലെന്നുള്ള ആരോപണമാണ്. എന്നാല്‍ രണ്ടു കോടതികളും വിചാരണ കോടതികള്‍ എന്ന നിലയില്‍ തുല്യ അധികാരമുള്ളവയാണ്. വാദികള്‍ ഹാജരാക്കിയ സബ് കോടതി വിധികൂടി പരിഗണിച്ച ശേഷമാണ് മുന്‍സിഫ് കോടതി ചരിത്രവിധി പാസാക്കിയത്.

മുന്‍സിഫ് കോടതി വിധിയ്ക്ക് സാധുതയില്ലെങ്കില്‍ പിന്നെ എന്തിനാണ് വിധിയ്‌ക്കെതിരെ അപ്പീല്‍ കൊടുക്കുന്നതിന് തിരക്കുകൂട്ടുന്നത് ? സബ്‌കോടതി വിധിക്കുശേഷം എന്തിനാണ് മുന്‍സിഫ് കോടതിയിലെ കേസ് നടത്തിയത് ?

വിധിന്യായത്തിലെ പ്രധാന പരാമര്‍ശങ്ങള്‍;

എല്ലാ മലങ്കര പള്ളികളിലേക്കും 1934ലെ ഭരണഘടന ദേവലോകം അരമനയില്‍ നിന്ന് അയച്ചിട്ടുള്ളതായി പറയുന്നുണ്ടെങ്കിലും, മണര്‍കാട് പള്ളിയിലേക്ക് അപ്രകാരം അയച്ചിട്ടില്ല.

1958ല്‍ എല്ലാ മലങ്കര പള്ളികളും 1934 ഭരണഘടനാ പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശമുണ്ടായിരുന്നുവെന്ന് പറയുമ്പോഴും 1958ന് ശേഷവും മണര്‍കാട് പള്ളി, പള്ളിയുടേതായ തനത് ഭരണഘടനാ പ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കാര്യം അന്നത്തെ കോട്ടയം ഭദ്രാസന മെത്രോപ്പൊലീത്ത മാര്‍ ഇവാനിയോസ് തിരുമേനി അംഗീകരിച്ചിരുന്നതാണ്.

അഭിഭാഷകരായ അനില്‍ ഡി കര്‍ത്താ, പി.ജെ ഫിലിപ്പ്, ബോബി ജോണ്‍, രാജീവ് പി നായര്‍, വി ടി ദിനകരന്‍, അനന്തകൃഷ്ണന്‍ എന്നിവരാണ് മണര്‍കാട് പള്ളിക്ക് വേണ്ടി ഹാജരായത്.