play-sharp-fill

രാവിലെ വീട്ടിൽ നിന്നും ഡെന്റൽ ക്ലിനിക്കിൽ ജോലിക്ക് പോയ സുബീറയെ കാണാതായിട്ട് ഒരു മാസം ;വസ്ത്രങ്ങളോ പണമോ യുവതി വീട്ടിൽ നിന്നും പോയപ്പോൾ കയ്യിൽ കരുതിയിരുന്നില്ല ; മകൾ മുൻകൂട്ടി തീരുമാനിച്ച് പോയതല്ലെന്ന് ആവർത്തിച്ച് മാതാപിതാക്കൾ : 21കാരിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

സ്വന്തം ലേഖകൻ മലപ്പുറം: വളാഞ്ചേരിയിൽ വീട്ടിൽ നിന്നും ഡെന്റൽ ക്ലിനിക്കിലേക്ക് ജോലിയ്ക്കായി പോയ 21കാരിയെ കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. കഴിഞ്ഞ മാസം പത്തിനാണ് വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്നും സുബീറ ഫർഹത്ത്(21)നെ കാണാതാകുന്നത്. ജോലി ചെയ്യുന്ന വളാഞ്ചേരിയിലെ ഡെന്റൽ ക്ലിനിക്കിലേക്ക് എല്ലാ ദിവസത്തേയും പോലെ ജോലിക്ക് പോയതായിരുന്നു സുബീറ. എന്നാൽ പിന്നീട് ഇതുവരെ യുവതി വീട്ടിലേക്ക് തിരിച്ച് വന്നിട്ടില്ല. വീട്ടിൽ നിന്നും പോകുമ്പോൾ അധികം വസ്ത്രങ്ങളോ സ്വർണ്ണമോ യുവതി കയ്യിൽ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മുൻകൂട്ടി […]