ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല ; കീഴ് കോടതിയിൽ നിന്ന് ഉത്തരവുണ്ടായാൽ മന്ത്രി ഉടൻ രാജിവയ്‌ക്കേണ്ടതില്ല : ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെ പിൻതുണച്ച് സംസ്ഥാന സർക്കാർ

ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല ; കീഴ് കോടതിയിൽ നിന്ന് ഉത്തരവുണ്ടായാൽ മന്ത്രി ഉടൻ രാജിവയ്‌ക്കേണ്ടതില്ല : ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെ പിൻതുണച്ച് സംസ്ഥാന സർക്കാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സംസ്ഥാന സർക്കാരും സി.പി.എമ്മും രംഗത്ത്. വിവാദത്തിന് പിന്നാലെ കീഴ് കോടതിയിൽ നിന്ന് ഉത്തരവുണ്ടായാൽ മന്ത്രി ഉടൻ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്.

കോവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് മന്ത്രി എ കെ ബാലനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടേഷനിൽ മന്ത്രിമാർ അവരുടെ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. അധികാരത്തിലുണ്ടായിയിരുന്ന സമയത്ത് കെ എം മാണി ഉൾപ്പടെ ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്.

എന്നാൽ നിയമിക്കുന്നവർക്ക് യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും എ കെ ബാലൻ വ്യക്തമാക്കി. അതേസമയം ബന്ധുനിയമന നടപടിയുമായി ബന്ധപ്പെട്ട് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജലീൽ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ബന്ധുനിയമന വിവാദത്തിൽ സി പി എമ്മിന്റെ പൂർണ പിന്തുണയോടെയാണ് ജലീൽ ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. എന്നാൽ മദ്ധ്യവേനൽ അവധിക്കായി ഹൈക്കോടതി അടച്ചതിനാൽ ഹർജി ഫയൽ ചെയ്യാൻ പരിമിതികളുണ്ട്. പതിമൂന്നാം തീയതി മാത്രമാണ് ഇനി ഹൈക്കോടതി സിറ്റിംഗ് ഉളളത്. അതിനാൽ ഹർജി അവധിക്കാല ബെഞ്ചിന് മുൻപാകെ എത്തിക്കാനുളള നീക്കമാണ് ജലീലിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ റിപ്പോർട്ടിൽ ജലീലിന് എതിരെ ഉണ്ടായിരിക്കുന്നത്.