കാലവര്‍ഷം മെയ് 27 ന് എത്തിയേക്കും;  അപകടകരമായ മരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മുറിക്കണമെന്ന് മന്ത്രി; ജാഗ്രത തുടരണം

കാലവര്‍ഷം മെയ് 27 ന് എത്തിയേക്കും; അപകടകരമായ മരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മുറിക്കണമെന്ന് മന്ത്രി; ജാഗ്രത തുടരണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ കാലവര്‍ഷം നേരത്തേയെത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍.

നിലവില്‍ മഴയ്ക്ക് കുറവുണ്ടെങ്കിലും ജാഗ്രത തുടരുന്നുണ്ട്.
നാളെ സംസ്ഥാനത്ത് നാല് വടക്കന്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 27 ഓടെ കാലവര്‍ഷം എത്തുമെന്നാണ് കരുതുന്നത്.

മെയ് 19 മുതല്‍ 24 വരെ മഴയുണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ പൂര്‍ത്തീകരിക്കാനുള്ള ജോലികളെല്ലാം ഈ ദിവസങ്ങളില്‍ ചെയ്ത് തീര്‍ക്കണം.

പറമ്പിലെ അപകടകരമായ മരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മുറിക്കണം. പേടിച്ചിരുന്ന ഒരു സ്ഥിതി മാറിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.