പയ്യന്നൂരിലെ ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി;  ദുരൂഹതയാരോപിച്ച്‌ ബന്ധുക്കള്‍

പയ്യന്നൂരിലെ ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി; ദുരൂഹതയാരോപിച്ച്‌ ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖകൻ

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തി.

പയ്യന്നൂർ കേളോത്ത് പഴയ ആശുപത്രിയുടെ പരിസരത്തുള്ള ഓടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കവ്വായി സ്വദേശി ഗിരീശന്റെ മൃതദേഹം ആണിത് എന്ന സഹോദരന്‍ തിരിച്ചറിഞ്ഞു. 59 വയസ്സുകാരനാണ് ഗിരീശന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടയില്‍ അഴുക്കു വെള്ളത്തില്‍ മുങ്ങിയ രീതിയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മുഖത്ത് സാരമായ പരിക്ക് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും മുഖത്ത് പരിക്കുകള്‍ ഉണ്ടെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു.