പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; 10 ലക്ഷം രൂപ വരുന്ന കൈക്കൂലി പിടിച്ചെടുത്തു: പിടിച്ചെടുത്തത് വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി

പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; 10 ലക്ഷം രൂപ വരുന്ന കൈക്കൂലി പിടിച്ചെടുത്തു: പിടിച്ചെടുത്തത് വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി

സ്വന്തം ലേഖകൻ
പാലക്കാട്: എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.

എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്റ്റിസ്റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഇന്ന് രാവിലെ മുതല്‍ ഈ പരിശോധന ആരംഭിച്ചിരുന്നു. വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ഓഫിസുകളിലേക്ക് പണം കൊണ്ടു പോകുന്നതിനിടയില്‍ കാടംകോട് ജംക്ഷനില്‍ വച്ച് നൂറുദീന്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്. ഈ വാഹനത്തില്‍ നിന്നാണ് ഇത്രയും തുക പിടികൂടിയത്. കള്ള് ലൈസന്‍സികളില്‍ നിന്നും വാങ്ങിയ തുകയാണ് ഇതെന്നാണ് സൂചന. വിജിലന്‍സ് എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തി വരുകയാണ്.