ജനങ്ങൾ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു; ‘ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ മികച്ച നടന്‍ ചേട്ടനാണ്; സോഷ്യൽ മീഡിയകളിൽ ജൂറിക്കെതിരെ വിമർശവനവുമായി പ്രേക്ഷകർ

ജനങ്ങൾ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു; ‘ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ മികച്ച നടന്‍ ചേട്ടനാണ്; സോഷ്യൽ മീഡിയകളിൽ ജൂറിക്കെതിരെ വിമർശവനവുമായി പ്രേക്ഷകർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും പുരസ്കാരങ്ങൾ ഒന്നും ലഭിക്കാത്തതിനെതിരെ വിമർശനം ഉയരുന്നു. ഇന്ദ്രൻസിന്റെ ഫേസ്‌ബുക്ക് പേജിൽ ഉൾപ്പെടെ പ്രേക്ഷകർ ജൂറിക്കെതിരെ വിമർശവനവുമായി എത്തിയിട്ടുണ്ട്.

‘ജനങ്ങൾ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു. സർക്കാർ കൈയ്യിൽ കൊടുക്കുന്ന അവാർഡിനേക്കാളും ജനങ്ങൾ മനസിൽ കൊടുക്കുന്ന അവാർഡ് തന്നെയാണ് വലുത്’, ‘ഒരു കലാകാരൻ എന്ന നിലക്ക് മികച്ച നടനുള്ള അവാർഡ് ജനഹൃദയങ്ങളിൽ അത് ഇന്ദ്രൻസ് എന്ന നടൻ ആയിരിക്കും’, ‘ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ മികച്ച നടന്‍ ചേട്ടനാണ്’ ഹോമിലെ ഇന്ദ്രൻസേട്ടനാണ് ജനങ്ങളുടെ അവാർഡ്.സത്യത്തിൽ ഇന്ദ്രൻസ് ആയിരുന്നു ഈ പ്രാവ ശ്യത്തെ അവാർഡിന് അർഹൻ. അവാർഡ് കിട്ടിയില്ലെങ്കിലും ജനമനസുകളിൽ അദ്ദേഹം തന്നെ മികച്ച നടൻ’, എന്നിങ്ങനെയാണ് പ്രേക്ഷകർ പ്രതികരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദ്രൻസിന് പുരസ്ക്കാരം നൽകാത്തതിൽ വിമർശനവുമായി ഷാഫി പറമ്പിലും ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഹോമിലെ ഇന്ദ്രൻസിന്റെ കഥാപാത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ വിമർശനം.

പുരസ്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ പോസ്റ്റ്.

അതേസമയം പുരസ്‌കാരം കിട്ടാത്തതില്‍ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് ഇന്ദ്രൻസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത കൂട്ടുകാര്‍ക്കും സിനിമകള്‍ക്കും പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമാണുള്ളതെന്നും ഇന്ദ്രൻസ് പറഞ്ഞു.