മുണ്ടക്കയത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തിലെ റോളര്‍ മെഷീന്‍ മോഷ്ടിച്ച കേസ്; ഒരാൾ അറസ്റ്റിൽ; രണ്ടുപേർ ഒളിവിൽ

മുണ്ടക്കയത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തിലെ റോളര്‍ മെഷീന്‍ മോഷ്ടിച്ച കേസ്; ഒരാൾ അറസ്റ്റിൽ; രണ്ടുപേർ ഒളിവിൽ

സ്വന്തം ലേഖകൻ

മുണ്ടക്കയം. സ്വകാര്യ റബര്‍ തോട്ടത്തിലെ റോളര്‍ മെഷീന്‍ മോഷ്ടിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കൂട്ടിക്കല്‍ പുതുപ്പറമ്ബില്‍ അമീറിനെ (23) പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

മറ്റു രണ്ട് പേര്‍ക്ക് ഒളിവിലാണ്. 35ാം മൈല്‍ സ്വദേശി വല്ലാറ്റ് ജെസ്വന്ത് ലാലിന്റെ വെംബ്ലി വാലേല്‍ എസ്റ്റേറ്റില്‍ നിന്നാണ് സംഘം റോളര്‍ മെഷീന്‍ മോഷ്ടിച്ചു കടത്തിയത്. ഇത് മുണ്ടക്കയത്തെ ആക്രിക്കടയില്‍ വില്‍പ്പന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമീര്‍ കുടുങ്ങുകയും ആക്രിക്കടയില്‍ നിന്ന് റോളര്‍ മെഷീന്‍ കണ്ടെടുക്കുകയും ചെയ്തു. കൂട്ടാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പെരുവന്താനം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് അറിയിച്ചു.