ടെന്നീസിൽ പുതു ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ; 43ാം വയസില്‍ ഒന്നാം റാങ്ക് നേട്ടം

ടെന്നീസിൽ പുതു ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ; 43ാം വയസില്‍ ഒന്നാം റാങ്ക് നേട്ടം

Spread the love

ടെന്നീസില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.ഓസ്ട്രേലിയൻ ഓപ്പണ്‍ ഡബിള്‍സില്‍ സെമിയിലേക്ക് മുന്നേറിയതോടെയാണ് റെക്കോർഡ്.

 

 

ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരവുമായ മാത്യു എബ്ഡനുമടങ്ങിയ സഖ്യം ക്വാർട്ടറില്‍ അർജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ്- ആന്ദ്രെസ് മൊള്‍ട്ടെനി സഖ്യത്തെ വീഴ്ത്തിയാണ് അവസാന നാലിലേക്ക് കടന്നത്. സ്കോർ: 6-4, 7-6 (7-5). അമേരിക്കൻ താരം രാജീവ് റാമിന്റെ റെക്കോർഡാണ് ബൊപ്പണ്ണ തകർത്തത്. താരം 2022ല്‍ 38ാം വയസില്‍ ഒന്നാം റാങ്കിലെത്തി റെക്കോർഡിട്ടിരുന്നു. ബൊപ്പണ്ണ 43ാം വയസിലാണ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്.